കാർലോ അക്യുറ്റിസ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ടതിന്റെ ഒന്നാം പിറന്നാൾ അവിസ്മരണീയമാക്കാൻ ഒരുങ്ങി അസീസി നഗരം..

ഇറ്റലി :സൈബർ അപ്പോസ്തൽ ഓഫ് യൂക്കരിസ്റ്റ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റി വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ടതിന്റെ ഒന്നാം പിറന്നാൾ അവിസ്മരണീയമാക്കാൻ ഒരുങ്ങി ഇറ്റലിയിലെ അസീസി നഗരം.
ഒക്‌ടോബർ 10നാണ് പ്രഥമ വാർഷികം തിരുനാൾ ദിനം ഒക്‌ടോബർ 12നും. ഇതോടനുബന്ധിച്ച് ഒക്‌ടോബർ ഒൻപതുമുതൽ 12വരെ വിശേഷാൽ തിരുക്കർമങ്ങളാണ് അസീസി രൂപത ക്രമീകരിച്ചിരിക്കുന്നത്. വാഴ്ത്തപ്പെട്ട അക്യുറ്റിസിന്റെ കബറിടം സ്ഥിതിചെയ്യുന്ന അസീസിയിലെ ഷ്രൈൻ ഓഫ് എക്‌സ്‌പോലിയേഷനിലാണ് തിരുക്കർമങ്ങൾ നടക്കുക.

യുവജനങ്ങളുടെ നേതൃത്വത്തിൽ വാഴ്ത്തപ്പെട്ട കാർലോയുടെ കബറിടത്തിലേക്ക് നടത്തുന്ന തീർത്ഥാടനത്തോടെ ഒക്‌ടോബർ ഒൻപത് വൈകിട്ട് 4.00ന് ആഘോഷപരിപാടികൾ ആരംഭിക്കും. 5.30ന് ജപമാല അർപ്പണം. 6.00ന് അർപ്പിക്കുന്ന ദിവ്യബലിയിൽ അസീസിയിലെ പോർസിയുങ്കോള ദൈവാലയത്തിന്റെ ചുമതല വഹിക്കുന്ന ഫാ. മാസിമോ ട്രാവാസിയോ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് രാത്രി 9.00വരെ ദിവ്യകാരുണ്യ ആരാധന. വിശുദ്ധ ഫ്രാൻസിസ് അസീസി സ്ഥാപിച്ച ദൈവാലയമാണ് പോർസിയുങ്കോള.

വാർഷിക ദിനമായ 10 രാവിലെ 9.30നും 11.00നും ആഘോഷമായ ദിവ്യബലി അർപ്പണം. വൈകിട്ട് 6.00ന് ക്രമീകരിച്ചിരിക്കുന്ന ദിവ്യകാരുണ്യ ആരാധനയ്ക്ക് ഫ്രാൻസിസ്‌ക്കൻ സന്യാസി ഫാ. മാർക്കോ മൊറോനി കാർമികത്വം വഹിക്കും. ഒക്ടോബർ 11 രാവിലെ 11.00 നും വൈകിട്ട് 5.30നും ദിവ്യബലി. വികാരി ജനറൽ ഫാ. ജീൻ ക്ലോഡ് കോസി കാർമികത്വം വഹിക്കും. അസീസിയിലെ സാൻ റൂഫിനോ കത്തീഡ്രലിൽ യുവജനങ്ങൾ പങ്കെടുക്കുന്ന രാത്രി ജാഗരവും അന്നേ ദിനത്തിലെ സവിശേഷതയാണ്.

തിരുനാൾ ദിനമായ ഒക്ടോബർ 12 രാവിലെ 10.00ന് അർപ്പിക്കുന്ന ദിവ്യബലിക്ക് ഫ്രാൻസിസ്‌കൻ ഫ്രയേഴ്‌സ് മൈനർ പ്രൊവിൻഷ്യൽ വികാരി ഫാ. മാർക്കോ ഗബല്ലോ മുഖ്യകാർമികത്വം വഹിക്കും. വൈകിട്ട് 5.30 അർപ്പിക്കുന്ന ജപമാലയോടെയാണ് തിരുനാൾ ആഘോഷത്തിന്റെ സമാപന മണിക്കൂറുകൾക്ക് ആരംഭമാകുന്നത്. 6.00ന് അർപ്പിക്കുന്ന സമാപന ദിവ്യബലിയിൽ അസീസി ബിഷപ്പ് ഡൊമെനിക്കോ സോറന്റീനോയായിരിക്കും മുഖ്യകാർമികൻ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group