സ്റ്റാൻസ്വാമിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികളുമായി പൗരാവകാശ സംഘടനകൾ

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട ജസ്യൂട്ട് പുരോഹിതനും മനുഷ്യാവകാശ പ്രവർത്തകനുമായ ഫാദർ സ്റ്റാൻ സ്വാമിയുടെ 85 -ാം ജന്മദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ പൗരാവകാശ സംഘടനകളുടെ സംയുക്ത തീരുമാനം. ഈശോസഭയുമായി സഹകരിച്ചാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.

ആദിവാസികൾക്കും ദളിതർക്കും വേണ്ടി ജീവിച്ചിരുന്ന സ്റ്റാൻസ്വാമി വിചാരണ നേരിട്ടുകൊണ്ടിരിക്കെ ജയിൽവാസിയായിട്ടാണ് 2021 ജൂലൈ 5 ന് മരണമടഞ്ഞത്. സ്റ്റാൻ സ്വാമി സ്ഥാപിച്ച റാഞ്ചിയിലെ സോഷ്യൽ സെന്ററിൽ ഇന്ന് ആഘോഷ പരിപാടികൾ നടക്കും. ജസ്യൂട്ട് സൂപ്പീരിയർ ജനറൽ ഫാ. അർട്ടുറോ സന്ദേശം നല്കും. സ്റ്റാൻസ്വാമിയെക്കുറിച്ചുള്ള രണ്ടു പുസ്തകങ്ങളുടെ പ്രകാശനവും ഇന്ന് നടക്കും.

വൈകുന്നേരം നാലു മണിക്ക് ആരംഭിക്കുന്ന പ്രോഗ്രാമിൽ വിവിധ സാമൂഹിക സാംസ്കാരിക നേതാക്കന്മാർ പങ്കെടുക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group