സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുടെ ഫലം യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യുപിഎസ്‌സി) പ്രസിദ്ധീകരിച്ചു.
14,600 പരീക്ഷാര്‍ഥികളാണ് യോഗ്യത നേടിയത്.
പ്രിലിമിനറി, മെയിന്‍, അഭിമുഖം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളാണ് സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ളത്. പ്രിലിമിനറി പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കു മെയിന്‍ പരീക്ഷ എഴുതാം.
മെയ് 28നാണ് പ്രിലിമിനറി പരീക്ഷ നടത്തിയത്. മാര്‍ക്കുകള്‍, കട്ട് ഓഫ് മാര്‍ക്ക്, ഉത്തര സൂചിക എന്നിവ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് യുപിഎസ്‌സി അറിയിച്ചു. പ്രിലിമിനറി പരീക്ഷയില്‍ യോഗ്യത നേടിയവര്‍ മെയിന്‍ പരീക്ഷയ്ക്ക് അപേക്ഷ നല്‍കണമെന്നും അറിയിപ്പില്‍ പറയുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group