മനുഷ്യക്കടത്തിനെതിരെ പ്രചരണം ആരംഭിച്ച് CLAMOR നെറ്റ്‌വർക്ക്

ആഗോള സഭ മനുഷ്യക്കടത്തിനെതിരെ ഈ വർഷം നടത്തിയ പ്രാർത്ഥനയുടെയും ബോധവത്കരണത്തിന്റെയും ചുവട് പിടിച്ച് ലാറ്റിൻ അമേരിക്കൻ കരീബിയൻ ചർച്ച് നെറ്റ്‌വർക്ക് (CLAMOR) ഭൂഖണ്ഡാന്തര ക്യാമ്പയിൻ ആരംഭിച്ചു. മനുഷ്യാവകാശങ്ങളെക്കാൾ സാമ്പത്തിക ലാഭത്തിന് മുൻഗണന നൽകുകയും അക്രമ സംസ്കാരം സൃഷ്ടിക്കുകയും ചെയ്യുന്ന നവലിബറൽ സാമ്പത്തിക വ്യവസ്ഥ യാണ് മനുഷ്യക്കടത്തിന്റെ അടിസ്ഥാന കാരണങ്ങളിലൊന്നാണ് എന്ന് CLAMOR നെറ്റ്‌വർക്ക് പ്രസിഡന്റ് ആർച്ച് ബിഷപ്പ് ജോസി ലൂയിസ് അസുവാജേ ചൂണ്ടിക്കാട്ടി അതുകൊണ്ട് തന്നെ മനുഷ്യാവകാശങ്ങൾ കരുതുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു എക്കോണമി ഓഫ് കമ്മ്യൂണിക്കേഷൻ ഉണ്ടാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .”ജീവിതം വില്പനയ്ക്കുള്ള
ചരക്കല്ല “എന്ന മുദ്രാവാക്യം ഉയർത്തികൊണ്ട് ക്യാമ്പയിൻ ഓരോ വർഷവും ഫെബ്രുവരി 8 ന് നടക്കുന്ന മനുഷ്യക്കടത്തിനെതിരെയുള്ള പ്രാർത്ഥനയെ സംബന്ധിച്ച കൂടുതൽ അവബോധം ജനങ്ങളിൽ സൃഷ്ടിക്കാനും പ്രാർത്ഥന സേവനങ്ങളിൽ കൂടുതൽ വിശ്വാസികളെ പങ്കെടുപ്പിക്കാൻ നെറ്റ്‌വർക്ക് ലക്‌ഷ്യം വയ്ക്കുന്നതായും ആർച്ച് ബിഷപ്പ് ജോസി ലൂയിസ് അസുവജെ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group