കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സോഷ്യൽ സർവീസ് ഫോറം കാലാവസ്ഥാധിഷ്ഠിത ജീവനോപാധിക്ക് അടുത്ത പത്തുവർഷം പ്രാധാന്യം നൽകുമെന്ന് ചെയർമാൻ ബിഷപ് മാർ ജോസ് പുളിക്കൽ പറഞ്ഞു.കേരള സോഷ്യൽ സർവീസ് ഫോറത്തിന്റെ 40-ാം വാർഷിക സമ്മേളനത്തിനു ചേർപ്പുങ്കൽ ഗുഡ് സമരിറ്റൻ കണ്വൻഷൻ സെന്ററിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിലെ 32രൂപതാ സോഷ്യൽ സർവീസ് സൊസൈറ്റികളുമായി ചേർന്ന് മലയോര കർഷകജനതയുടെ ചിരകാല ജീവന പോരാട്ടത്തിനും കടലോര ജനതയുടെ ആവാസ-ജീവസന്ധാരണ പ്രയത്നങ്ങളിലും തൊഴിൽരഹിതരായ യുവജനങ്ങൾ, ഗ്രാമീണ സ്ത്രീകൾ, വിധവകൾ, കുട്ടികൾ, വ്യത്യസ്ത കഴിവുകള്ളുള്ളവർ ഇങ്ങനെ സമൂഹത്തിന്റെ പ്രത്യേക പരിഗണനയർഹിക്കുവർക്കെല്ലാം ജീവിതത്തിൽ പ്രചോദനമായി തീരുവാൻ ദശവത്സര മാർഗരേഖയും ചടങ്ങിൽ പ്രകാശനം ചെയ്തു..
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group