കാലാവസ്ഥാ ഉച്ചകോടി: ഉറച്ച നടപടികൾ വേണമെന്നo: ഫ്രാൻസിസ് മാർപാപ്പ..

വത്തിക്കാൻ സിറ്റി: കാ​​​ലാ​​​വ​​​സ്ഥാ​ വ്യ​​​തി​​​യാ​​​നം നേ​​​രി​​​ടാ​​​ൻ ഉ​​​റ​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ടു​​​ത്തു ഭാ​​​വി ത​​​ല​​​മു​​​റ​​​യ്ക്കു പ്ര​​​ത്യാ​​​ശ പ​​​ക​​​രാ​​​ൻ ലോ​​​കനേ​​​താ​​​ക്ക​​​ൾ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നു ഓർമ്മിപ്പിച്ച് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ.

ഞാ​​​യ​​​റാ​​​ഴ്ച സ്കോ​​​ട്‌​​​ല​​​ൻ​​ഡി​​ലെ ഗ്ലാ​​​സ്ഗോ​​​യി​​​ൽ കാലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​നം ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ഉ​​​ച്ച​​​കോ​​​ടി(​​​സി​​​ഒ​​​പി26) ചേ​​​രു​​​ന്ന​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ബി​​​ബി​​​സി റേ​​​ഡി​​​യോ​​​യ്ക്കു ന​​​ല്കി​​​യ റി​​​ക്കാ​​​ർ​​​ഡ് ചെ​​​യ്ത സ​​​ന്ദേ​​​ശ​​​ത്തി​​​ലാ​​​ണു മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ആ​​​ഹ്വാ​​​നം.
ഭൂ​​​മി നേ​​​രി​​​ടു​​​ന്ന പാ​​​രി​​​സ്ഥി​​​തി​​​ക ​​​പ്ര​​​തി​​​സ​​​ന്ധി​​​ക്കു പ​​​രി​​​ഹാ​​​രം കാ​​​ണാ​​​നാ​​​ണു ലോ​​​കനേ​​​താ​​​ക്ക​​​ൾ ഗ്ലാ​​​സ്ഗോ​​​യി​​​ൽ സ​​​മ്മേ​​​ളി​​​ക്കു​​​ന്ന​​​ത്. ഭാ​​​വി ത​​​ല​​​മു​​​റ​​​യ്ക്കു പ്ര​​​തീ​​​ക്ഷ ന​​​ല്കു​​​ന്ന ന​​​ട​​​പ​​​ടി​​​യാ​​​ണി​​​തെന്നും ന​​​മ്മു​​​ടെ ലോ​​​ക​​​ത്തി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ എ​​​ല്ലാ​​​വ​​​രും പ​​​ങ്കാ​​​ളി​​​ത്ത ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ബോ​​​ധം കൈ​​​വ​​​രി​​​ക്കേ​​​ണ്ടി​​​യി​​​രി​​​ക്കു​​​ന്നുവെന്നും മാർപാപ്പ പറഞ്ഞു.

ന​​​മ്മു​​​ടെ പൊ​​​തു​​​ഭ​​​വ​​​ന​​​മാ​​​യ ഭൂ​​​മി ന​​​ശി​​​ക്കു​​​ന്ന​​​തു ത​​​ട​​​യാ​​​നും മു​​​ൻ​​​പു ക​​​ണ്ടി​​​ട്ടി​​​ല്ലാ​​​ത്ത​​​ വി​​​ധ​​​മു​​​ള്ള കാ​​​ലാ​​​വ​​​സ്ഥാ​​​ വ്യ​​​തി​​​യാ​​​ന വെ​​​ല്ലു​​​വി​​​ളി നേ​​​രി​​​ടാ​​​നു​​​മു​​​ള്ള കൂ​​​ട്ടാ​​​യ യ​​​ത്ന​​​ത്തി​​​ൽ ലോ​​​ക​​​ത്തി​​​ലെ ഓ​​​രോ​​​രു​​​ത്ത​​​ർ​​​ക്കും അ​​​വ​​​രു​​​ടെ പ​​​ങ്കു​​​വ​​​ഹി​​​ക്കാ​​​ൻ ക​​​ഴി​​​യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group