വിശുദ്ധ യൗസേപ്പിതാവിന്റെ വർഷാചരണ സമാപനവും ഛായാചിത്ര പ്രയാണവും

പുളിങ്കുന്ന്: ഈശോയുടെ വളർത്തു പിതാവും, തൊഴിലാളി മദ്ധ്യസ്ഥനുമായ വി: യൗസേപ്പിതാവിന്റെ വർഷമായി പരി. പിതാവ് പ്രഖ്യാപിച്ചതി ന്റെ വർഷാചരണ സമാപന ദിനമായ2021 നവംബർ 28 ഞായറാഴ്ച ചങ്ങനാശ്ശേരി അതിരൂപത തൊഴിലാളി പ്രസ്ഥാനമായ കേരള ലേബർ മൂവ്മെന്റ്(KLM) പുളിങ്കുന്ന് ഫൊറോനായുടെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിക്കുന്നു.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽനിന്നും വി. യൗസ്സേപ്പിതാവിന്റെ തീർത്ഥാടനകേന്ദ്രമായ കായൽപ്പുറം പള്ളിയിലേക്ക് വിശുദ്ധ യൗസേപ്പിതാവിന്റെ ഛായാചിത്ര പ്രയാണം നടത്തുന്നു.

പുളിങ്കുന്ന് ഫൊറോനാ വികാരി വെരി. റവ.ഫാ. മാത്യു പുത്തനങ്ങാടി ഫ്ലാഗ് ഓഫ് ചെയ്യുന്ന ഛായാചിത്ര പ്രയാണം അനേകം വാഹനങ്ങളുടെ അകമ്പടിയോടുകൂടി 3.25ന് കായൽപ്പുറം പള്ളിയുടെ പ്രധാന കവാടത്തിൽഎത്തുമ്പോൾ ഇടവക വികാരി റവ.ഫാ. അഗസ്റ്റിൻ തൈപ്പറമ്പിലിന്റെ നേതൃത്വത്തിൽ ഇടവക ജനങ്ങളും, KLM അംഗങ്ങളും ചേർന്ന് സ്വീകരിച്ച് പ്രദി ക്ഷണമായി പള്ളി അങ്കണത്തിൽ എത്തിച്ച് പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന പീഠത്തിൽ പ്രതിഷ്ഠിക്കുന്നു. തുടർന്ന്
ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം സന്ദേശം നൽകുന്നു.അഭിവന്ദ്യ പിതാവിനെ കായൽപ്പുറം പള്ളിവികാരി റവ. ഫാ. അഗസ്റ്റിൻ തൈപ്പറമ്പിൽ സ്വാഗതം ചെയ്യും.

ആഘോഷമായ പരിശുദ്ധ കുർബാന KLM ചങ്ങനാശ്ശേരി അതിരൂപത ഡയറക്ടർ റവ. ഫാ. ജോൺ വടക്കേക്കളം അർപ്പിക്കും.വി:കുമ്പസാരത്തിനുള്ള സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.

വാഹനങ്ങൾ സുരക്ഷിതമായി പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ പള്ളി മൈതാനത്ത് ഒരുക്കിയിട്ടുണ്ട്.

ഫാ.ജോൺ വടക്കേക്കളം,ഫാ.അജിത്ത് പെരിങ്ങലൂർ എംസിബിസ്, ഫാ. അഗസ്റ്റിൻ തൈപ്പറമ്പിൽ, സണ്ണി അഞ്ചിൽ, ജോളിനാല്പതാംകളം, രഞ്ജിനി തോമസ്, സോബിച്ചൻ ജോസഫ്, സന്തോഷ് ഫിലിപ്പ്, സോണിച്ചൻ ആന്റണി, കുര്യൻ ജോസഫ്, നിഷാ ജോസഫ്, കൊച്ചുറാണി മാത്യു, സോളി കുര്യൻ എന്നിവർ ക്രമീകരണ ങ്ങൾക്ക് നേതൃത്വം നൽകുന്നു.

സണ്ണി അഞ്ചിൽ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group