ആരാധനാലയങ്ങൾ അടച്ചിടുന്നത് മൗലികാവകാശ ലംഘനം.

ഭരണഘടനയുടെ ഇരുപത്തഞ്ചാം അനുഛേദ പ്രകാരം ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും മതാചാരങ്ങൾ അനുഷ്ഠിക്കാനും മതവിശ്വാസം പഘോഷിക്കാനും ഏതൊരു പൗരനും അവകാശവും സ്വാതന്ത്ര്യവുമുണ്ട്. പൊതു നന്മക്കും ധാർമി കതയ്ക്കും ആരോഗ്യത്തിനും അത് ഹാനികരമാ കരുത് എന്നു മാത്രം. നിയമത്തിലൂടെയോ പൊതു ഉത്തരവുകളിലൂടെയോ ആരാധനാ സ്വാതന്ത്ര്യം നിഷേധക്കാനോ പരിമിതപ്പെടുത്താനോ ഭരണഘ ടന അനുവദിക്കുന്നില്ല.
ഏതൊരു മൗലിക അവകാശത്തിന്റെയും മേൽ അത്യാവശ്യ ഘട്ടങ്ങളിൽ താത്കാലിക നിയന്ത്രണങ്ങൾ അനുവദനീയമാണെന്ന് ഉന്നത നീതിപീഠം വ്യക്തമാക്കിയിട്ടുണ്ടെങ്കി ലും നമ്മുടെ സംസ്ഥാ നത്തെ സംബന്ധിച്ചിടത്തോളം ബാറുകളും മദ്യ ഷാപ്പുകളും ബസ് സർവീസുകളും അനുവദിക്കപ്പെട്ടെങ്കിലും ആരാധനാലയങ്ങൾ തുറക്കരുത് എന്നു പറയുന്നത് വിശ്വാസികളോടുള്ള വെല്ലുവിളിയും വിവേചനപരമായ നിലപാടുമാണ്.
ഭരണം കൈയാളുന്നവരുടെ വിശ്വാസമോ അവി ശ്വാസമോ അല്ല, പൗരന്റെ മതസ്വാതന്ത്ര്യം ഹനി ക്കപ്പെടുന്നുണ്ടോ എന്നതാണു പ്രസക്തമായിട്ടു ള്ളത്. ആരാധനാലയങ്ങളിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സർക്കാരിന് പോലീസ് സേനയെ ആവശ്യമെങ്കിൽ വിന്യസിപ്പിക്കാവുന്നതാണ്.കേരള കത്തോലിക്ക സഭ ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവൻ ഈശ്വര വിശ്വാസികളും കെസിബിസിയുടെ നിലപാടിനെ പിന്തുണയ്ക്കുകയും സർക്കാരിൽ സമ്മർദം ചെലുത്തുകയും വേണം.
കടപ്പാട് ✍️✍️ അഡ്വ. ടി. തോമസ് ജോസഫ്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group