ട്രെയിൻ യാത്രയ്ക്കിടെ കന്യാസ്ത്രീകൾളെ ആക്രമിച്ച സംഭവത്തിൽ അക്രമികൾക്കെതിരെ കർശന നിയമനടപടി യെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര മന്ത്രി അമിത് ഷാ യ്ക്ക് കത്തയച്ചു.
ഡൽഹിയിൽനിന്ന് ഒറീസ യിലേക്കുള്ള ട്രെയിൻ യാത്രയിൽ തിരുഹൃദയ സന്യാസിനി സമൂഹത്തിലെ (SH ) രണ്ട് മലയാളികൾ ഉൾപ്പെടെയുള്ള നാല് കന്യാസ്ത്രീകൾക്കണ് ഭയാനകമായ ദുരനുഭവം ഉണ്ടായത്.
അപമര്യാദയായി പെരുമാറിയ
ഹിന്ദുത്വ തീവ്രവാദി ബജ്‌റംഗ്ദൾ ഗ്രൂപ്പ് പ്രവർത്തകർ സന്യാസികളെ അസഭ്യം പറയാനും കയ്യേറ്റം ചെയ്യാനും ആരംഭിച്ചതോടെ സന്യാസിനികൾ പോലീസിനെ വിവരമറിയിച്ചു. എന്നാൽ സംഭവസ്ഥലത്തെത്തിയ പോലീസ് കന്യാസ്ത്രീകളെ ട്രെയിനിൽ നിന്ന് ഇറക്കി വിടുകയും കസ്റ്റഡിയിലെടുക്കുകയുംമാണ് ഉണ്ടായത്
ആധാർ കാർഡ് ഉൾപ്പെടെയുള്ള മതിയായ രേഖകൾ കാണിച്ചിട്ടും അത് അംഗീകരിക്കാൻ അധികാരികൾ തയ്യാറായില്ല. വനിതാ പോലീസ് വേണമെന്ന കന്യാസ്ത്രീകളുടെ ആവശ്യം പോലും അംഗീകരിക്കാതെ യാണ് പോലീസ് ഈ നിഷ്ക്രൂര പ്രവർത്തി ചെയ്തത്.
തുടർന്ന് സ്റ്റേഷനിലെത്തിയ കന്യാസ്ത്രീകൾക്ക് ഭയാനകരമായ അന്തരീക്ഷമാണ് നേരിടേണ്ടിവന്നത് ജയ് ശ്രീ റാം വിളികളുമായി സ്റ്റേഷൻ പരിസരത്ത് നൂറുകണക്കിന് ബജ്‌റംഗ്ദൾ പ്രവർത്തകരാണ് തടിച്ചുകൂടിയത്. തുടർന്ന് ഝാൻസിയ ബിഷപ്പിനെയും പുരോഹിതന്മാരുടെയും ശക്തമായ ശ്രമത്തിൽ ഫലമായിട്ടാണ് കന്യാസ്ത്രീകൾക്ക് സ്റ്റേഷൻ വിടാൻ ആയത്. രാജ്യത്തിന്റെ പ്രതിച്ഛായയും മതസഹിഷ്ണുതയിക്കും പാരമ്പര്യത്തിനും കളങ്കം ഉണ്ടാക്കുന്ന പ്രവർത്തിയാണ് ബജ്‌രംഗ്ദൾ പ്രവർത്തകരുടെയും പൊലീസിന്റെയും ഭാഗത്തുനിന്നും ഉണ്ടായതെന്നും ഭരണഘടന ഉറപ്പു നൽകുന്ന
വ്യക്തിസ്വാതന്ത്ര്യത്തിന് എതിരായ ഈ അക്രമ സംഭവത്തെ ഗൗരവമായി കാണണമെന്നും സംഭവത്തെ കേന്ദ്രസർക്കാർ അപലപിക്കണമന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group