തുറമുഖ നിർമ്മാണം നിർത്തില്ലെന്ന് മുഖ്യമന്ത്രി; സമരം തുടരുമെന്ന് സമരസമിതി

വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തില്ലെന്നും മറ്റെന്ത് ന്യായമായ ആവശ്യവും പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ തങ്ങൾ മുന്നോട്ടുവെച്ച ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം ശക്തമായി തുടരുമെന്ന് സമരസമിതി ഭാരവാഹികൾ പറഞ്ഞു.

വിഴിഞ്ഞം സമരം പതിനാറാം ദിവസത്തിലേക്ക് കടക്കുമ്പോൾ പ്രതിഷേധം ശക്തമാക്കാൻ ആണ് സമരസമിതിയുടെ തീരുമാനം. അയിരൂർ മുതൽ മാമ്പള്ളി വരെയുള്ള ഇടവകയിൽ നിന്നുള്ളവരാണ് ഇന്നത്തെ സമരത്തിൽ പങ്കാളികളാവുന്നത്. ഇന്നലെ മന്ത്രിസഭാ ഉപസമിതി സമരസമിതിയുമായി ചർച്ച നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും രേഖാമൂലം അറിയിപ്പ് കിട്ടിയിട്ടില്ലെന്നു കാണിച്ച് ലത്തീൻ അതിരൂപത യോഗത്തിനെത്തിയിരുന്നില്ല. ആവശ്യങ്ങളിൽ രേഖാമൂലം ഉറപ്പു കിട്ടുന്നതു വരെ സമരം ശക്തമായി തുടരാനാണ് സമരസമിതിയുടെ തീരുമാനം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group