സിഎംസി സന്യാസിനീ സമൂഹത്തിന്റെ മുൻ സുപ്പീരിയർ ജനറൽ സിസ്റ്റർ സാങ്റ്റാ കോലത്ത് സിഎംസി (72) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് 2.00ന് ചെത്തിപ്പുഴ കാർമ്മൽ വില്ലയിലുള്ള ചാപ്പലിൽ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, മാർ തോമസ് തറയിൽ എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തും.
പരേത ചങ്ങനാശേരി, കോലത്ത് (കൈനകരി) പരേതരായ ദേവസ്യാച്ചൻ-അച്ചാമ്മ ദമ്പതികളുടെ മകൾ ആണ്.ചാവറയച്ചനെയും എവുപ്രാസ്യാമ്മയെയും വിശുദ്ധരായി പ്രഖ്യാപിക്കുന്ന റോമിലെ ചടങ്ങിൽ സിഎംസി സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ എന്ന നിലയിൽ സിസ്റ്റർ പ്രതിനിധീകരിച്ചിരുന്നു.
എവുപ്രാസ്യാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ സിസ്റ്റർ സാങ്റ്റയാണ് തിരുശേഷിപ്പ് ഫ്രാൻസീസ് മാർപാപ്പയ്ക്ക് കൈമാറിയത്. സാമൂഹിക സേവനരംഗത്ത് കർമ്മകുശലതയോടെ നേതൃത്വം നൽകിയിരുന്ന സിസ്റ്റർ സാങ്റ്റായ്ക്ക് ഏലിയാസ് ക്ലബും ചാവറ വിചാരവേദിയും സംയുക്തമായി സമഗ്ര സംഭാവനയ്ക്ക് നൽകുന്ന സർഗപീഠം പുരസ്കാരം ലഭിച്ചിട്ടുണ്ട്. റോമിലെ ഗ്രിഗോറിയന്‍ സര്‍വകലാശാലയില്‍ നിന്നും മനശാസ്ത്രത്തിൽ ലൈസന്‍ഷ്യേറ്റ് സമ്പാദിച്ച സിസ്റ്റര്‍ സാങ്റ്റ സിഎംസി സന്യാസസഭയുടെ ബംഗളുരുവിലുള്ള ജ്ഞാനോദയ കോമണ്‍ ജൂണിയറേറ്റിലുള്പ്പെടെ ദീര്‍ഘകാലം സന്യാസാര്‍ഥിനികളുടെ പരിശീലകയായിരുന്നു.
ചങ്ങനാശേരി പ്രൊവിന്‍സിന്റെ കീഴില്‍ സൗത്ത് ആഫ്രിക്കന്‍ മിഷന് തുടക്കം കുറിച്ചത് സിസ്റ്റര്‍ സാങ്റ്റ പ്രൊവിന്ഷ്യാളായിരിക്കെയാണ്. യൂറോപ്പ്, ആഫ്രിക്ക, ജര്‍മനി, അമേരിക്ക, ഇറാക്ക്, ഇറ്റലി, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ സിഎംസി സന്യാസിനീ സമൂഹത്തിന്റെ വളര്‍ച്ചക്കും സിസ്റ്റർ ഏറെ സംഭാവനകൾ നല്കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group