വീടെന്ന സ്വപ്നം യാഥാർഥ്യമാക്കി സി.എം.സി സന്യാസിനി സമൂഹം..

ഇരിങ്ങാലക്കുട:15 നിർധന കുടുംബങ്ങളുടെ വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കി.സി.എം.സി ഉദയ പ്രൊവിന്‍സ് സന്യാസിനി സമൂഹം.
സി.എം.സി സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനായ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിന്റെ സ്വര്‍ഗപ്രാപ്തിയുടെ 150-ാം വാര്‍ഷികത്തിന്റെ സ്മാരകമായിട്ടാണ് ഭവന നിര്‍മാണ പദ്ധതി നടപ്പിലാക്കിയത്. ഓരോ കുടുംബത്തിനും അഞ്ച് സെന്റ് സ്ഥലവും വീടുമാണ് ചാവറ ആരാമം പദ്ധതിയിലൂടെ നല്‍കിയത്.വീടുകളുടെ ആശീര്‍വാദവും താക്കോല്‍ദാനവും ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു.ഇരിങ്ങാലക്കുട രൂപതാ മുഖ്യവികാരി ജനറാള്‍ റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍,
ആളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ജോജോ, ഫാ. ജോണ്‍ കവലക്കാട്ട്, ഫാ. ആന്റോ ആലപ്പാടന്‍, ഷൈനി വര്‍ഗീസ്,പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ വിമല, സിസ്റ്റര്‍ ലിസി പോള്‍ തുടങ്ങിയവർ സംസാരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group