സ്വാമിയച്ചനെക്കുറിച്ച് മനോഹര ഗാനവുമായി സിഎംഐ ഭോപ്പാൽ പ്രൊവിൻസ്

വാഴ്ത്തപ്പെട്ട രക്തസാക്ഷി റാണി മരിയയുടെ ഘാതകൻ സമുന്ദർ സിംങിനെ മാനസാന്തരപ്പെടുത്തിയതിന്റെ പേരിൽ പ്രശസ്തനായ ഫാ.മൈക്കിൾ സിഎംഐയെക്കുറിച്ച് മനോഹര ഗാനവുമായി സിഎംഐ ഭോപ്പാൽ പ്രൊവിൻസ്.

ഫാ.മൈക്കിൾ സിഎംഐ, ഈ പേരു പറഞ്ഞാൽ അദ്ദേഹത്തെ അധികമാരും തിരിച്ചറിയുകയില്ല. സ്വാമി സദാനന്ദ് എന്നോ സ്വാമിയച്ചൻ എന്നോ പറഞ്ഞാൽ ആണ് ആളുകൾ അദ്ദേഹത്തെ അറിയുന്നത്.

 

കേരളത്തിലേക്കാൾ കൂടുതൽ അദ്ദേഹത്തെ അറിയുന്നത് കേരളത്തിന് പുറത്താണ്. കാരണം, മിഷൻ പ്രവർത്തനങ്ങളുമായി തന്റെ ജീവിതത്തിന്റെ ഏറിയ ഭാഗവും അദ്ദേഹം ചെലവഴിച്ചത് അവിടെയായിരുന്നു. ഒടുവിൽ മരണവും അവിടെയായിരുന്നു.

വ്യത്യസ്തനായ വൈദികനായിരുന്നു സ്വാമിയച്ചനെന്ന്, ആ ജീവിതവുമായി ഒരിക്കലെങ്കിലും അടുത്ത് ഇടപഴകിയിട്ടുള്ള വ്യക്തികൾ ഒന്നുപോലെ സമ്മതിക്കുന്ന കാര്യമാണ്.

2016 ഏപ്രിൽ 24ന് നിത്യ സൗഭാഗ്യത്തിലേയ്ക്ക് വിളിക്കപ്പെട്ട ആ വന്ദ്യ പുരോഹിതന്റെ ആറാം ചരമ വാർഷികത്തോട് അനുബന്ധിച്ച് സിഎംഐ ഭോപ്പാൽ പ്രൊവിൻസാണ് ‘സുകൃതക്കൂട്ടുകളുടെ കലവറക്കാരൻ’ എന്ന മനോഹരമായ ആൽബo പുറത്തിറക്കിയത്. ഫാ.ജയ്സൺ പുത്തൂർ സിഎംഐ എഴുതിയ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ഫാ.ഡോ ജോബി പുളിക്കൻ സിഎംഐ ആണ്. ലിബിൻ സ്കറിയയാണ് ഗാനം ആലപിച്ചിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group