ഭാരതത്തിലെ ആദ്യത്തെ തദ്ദേശീയ കത്തോലിക്കാ സന്യാസസഭയായ സിഎംഐ സന്യാസസമൂഹ സ്ഥാപനത്തിന്റെ 192-ാം വാർഷികം വിശുദ്ധ ചാവറയച്ചന്റെ കബറിടം സ്ഥിതിചെയ്യുന്ന മാന്നാനം സെന്റ് ജോസഫ് ദേവാലയത്തിൽ ഇന്ന് ആഘോഷിക്കും. രാവിലെ 11ന് പ്രിയോർ ജനറാൾ റവ.ഡോ. തോമസ് ചാത്തംപറമ്പിലും കൗണ്‍സിലേഴ്സും വിവിധ പ്രവിശ്യകളുടെ പ്രൊവിൻഷ്യൽമാരും അൻപതോളം വൈദികരും ചേർന്നുള്ള ദിവ്യബലിയോടെ വാർഷികാഘോഷം ആരംഭിക്കും.ദിവ്യബലിയെത്തുടർന്ന് വിശുദ്ധ ചാവറയച്ചന്റെ കബറിടത്തിങ്കൽ പ്രത്യേക പ്രാർത്ഥനയുണ്ടായിരിക്കും.
1831 മേയ് 11 ന് വിശുദ്ധ ചാവറയച്ചന്റെയും മല്പാന്മാരായ തോമസ് പോരൂക്കരയുടെയും തോമസ് പാലയ്ക്കലിന്റെയും ബ്രദർ ജേക്കബ് കനിയന്താരയുടെയും നേതൃത്വത്തിലാണ് സിഎംഐ സഭ സ്ഥാപിക്കപ്പെട്ടത്. മൂന്നാം ശതകത്തിലേക്ക് അടുക്കുന്ന സിഎംഐ സഭയിൽ 2,000- ത്തിലേറെ വൈദികരും വൈദികവിദ്യാർത്ഥികളുമുണ്ട്. അജപാലനം, ആതുരസേവനം, വിദ്യാഭ്യാസം എന്നിവയാണ് സഭയുടെ പ്രധാന ശുശ്രൂഷാമേഖലകൾ.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group