തീരദേശ ജനത ഒറ്റയ്ക്കല്ലെന്നും അവരുടെ അവകാശ സമരത്തിനൊപ്പം തലശ്ശേരി അതിരൂപതയും കേരളത്തിലെ പൊതുസമൂഹവുമുണ്ടെന്നും തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. കഴിഞ്ഞ ദിവസം തലശ്ശേരി അതിരൂപതാ പാസ്റ്ററൽ കൗൺസിൽ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം സമരം പരിഗണിക്കാത്ത സർക്കാർ നിലപാട് ക്രൂരമാണ്. കുട്ടികളെ ലഹരി മാഫിയകളിൽ നിന്നു രക്ഷിക്കുന്നതിന് ഓരോ ഇടവകകളിലും ജാഗ്രതാ സമിതികൾ രൂപീകരിക്കും. അതിരൂപതയുടെ 2-ാമത്തെ സൗജന്യ എയ്ഞ്ചൽ ഡയാലിസിസ് സെന്റർ ഇരിട്ടിയിലും മൂന്നാമത്തെ സെന്റർ ചെറുപുഴയിലും ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വികാരി ജനറൽമാരായ മോൺ.ആന്റണി മുതുകുന്നേൽ, മോൺ ജോസഫ് ഒറ്റപ്ലാക്കൽ, മോൺ.സെബാസ്റ്റ്യൻ പാലാക്കുഴി, മോൺ.മാത്യു ഇളംതുരുത്തിപ്പടവിൽ, പ്രൊക്യുറേറ്റർ ഫാ.ജോസഫ് കാക്കരമറ്റത്തിൽ, ബെന്നി പുത്തൻനട, ബാബു പാലാട്ടിക്കുനത്താൻ എന്നിവർ വിവിധ വിഷയങ്ങളിലെ ചർച്ചകൾക്കു നേതൃത്വം നൽകി. യോഗത്തില്‍ വിവിധ മേഖലകളിൽ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച ഫാ.ഏബ്രഹാം പോണാട്ട്, ബിനീഷ് ചുണ്ടയിൽ, കെ.എം.ജോൺ, തങ്കച്ചൻ കൊല്ലക്കൊമ്പിൽ, കെസിവൈഎം അതിരൂപതാ പ്രസിഡന്റ് ചിഞ്ചു വി.ജോസഫ് എന്നിവരെ ആദരിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group