തീരദേശ സംരക്ഷണ അതോറിറ്റി രൂപീകരിക്കണO: കർദിനാൾ മാർ ജോർജ് ആലഞ്ചേരി.

കേരളത്തിൻ്റെ തീരങ്ങൾ സുരക്ഷിതമാക്കുന്നതിനും തീരസംരക്ഷണത്തിനും മാത്രമായി സാമ്പത്തിക വിനിയോഗ അധികാരമുള്ള ഒരു തീരദേശ സംരക്ഷണ അതോറിറ്റി രൂപീകരിക്കണമെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു.
തീരദേശ ജനതയ്ക്ക് ബഡ്ജറ്റു പ്രഖ്യാപനത്തിലൂടെ നല്കിയിരിക്കുന്ന പദ്ധതികൾ സർക്കാർ ഉടൻതന്നെ നടപ്പിലാക്കണമെന്ന് കെസിബിസി പ്രസിഡണ്ട് കൂടിയായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി സർക്കാരിനോട് ആവശ്യപ്പെട്ടു.
പിഒസി സംഘടിപ്പിച്ച ഓൺലൈൻ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന അദ്ദേഹം കടലാക്രമണത്തിൽ അഭയവും സ്വപ്നങ്ങളും നഷ്ടപ്പെട്ടവർക്ക് അടിയന്തിരമായി നഷ്ടപരിഹാരം നല്കണം. ആവശ്യമെങ്കിൽ ജീവിക്കാനുള്ള അവകാശത്തിനായി തെരുവിലിറങ്ങാനും സഭ മടിക്കില്ലന്നുo മുന്നറിപ്പ് നൽകി.
ലത്തീൻ സഭാധ്യക്ഷൻ ബിഷപ്പ് ജോസഫ് കരിയിൽ, ആലപ്പുഴ രൂപതാധ്യക്ഷൻ ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ,പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെആർഎൽസിസി വൈസ് ചെയർമാൻ ജോസഫ് ജൂഡ്, പശ്ചിമകൊച്ചി തീര സംരക്ഷണ സമിതി കൺവീനർ ടി.എ. ഡാൽഫിൻ, കത്തോലിക്കാ കോൺഗ്രസ് പ്രസിഡണ്ട് അഡ്വ. ബിജു പറനിലം, കെഎൽസിഎ സെക്രട്ടറി അഡ്വ. ഷെറി തോമസ്, എംസിഎ സെക്രട്ടറി വി സി ജോർജുകുട്ടി, സിഎസ്എസ്എസ് ഡയറക്ടർ ഫാ. അഗസ്റ്റിൻ കടേപ്പറമ്പിൽ, എഡിഎസ് ഡയറക്ടർ ഫാ. സാംസൺ ആഞ്ഞിലിപ്പറമ്പിൽ, ഫാ. പി ടി മാത്യു എസ്ജെ, ജനകീയവേദി വക്താവ് ശ്രീ. വി ടി സെബാസ്റ്റ്യൻ തുടങ്ങിയ പ്രമുഖർ സംസാരിച്ചു.പതിനാറ് മെത്രാന്മാരും വിവിധ സമുദായനേതാക്കളും വൈദികരും സന്യസ്തരുമുൾപ്പെടെ 480 പേർ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group