തീരനിവാസികളുടെ സമരം ശക്തമാകുന്നു

വിഴിഞ്ഞം തുറമുഖ നിർമ്മാണം മൂലം സംഭവിച്ച തീരശോഷണത്തിന്റെ ഫലമായി വീടും ജീവനോപാധികളും നഷ്ടപ്പെട്ട് ദുരിതത്തിലായിരിക്കുന്ന തീരദേശമക്കളുടെ സമരം ശക്തമാകുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെയും ഫിഷറീസ് വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെയും കോലങ്ങൾ കത്തിച്ചു കൊണ്ടാണ് കടലിന്റെ മക്കൾ തങ്ങളുടെ പ്രതിഷേധം ശക്തമാക്കിയത്.

മുഖ്യമന്ത്രിയുമായി ഇന്നലെ നടത്തിയ ഒത്തുതീർപ്പ് ചർച്ച പരാജയപ്പെട്ടിരുന്നു.
കടൽകയറ്റം, കടലെടുക്കുന്ന കിടപ്പാടങ്ങൾ, തൊഴിൽനഷ്ടം, മത്സ്യലഭ്യതയിൽ വന്ന കുറവ് തുടങ്ങിയവ വൻ ഭീഷണി ഉയർത്തുന്നതിനിടയിലാണു വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ അശാസ്ത്രീയ നിർമ്മാണം ഭീഷണിയായി തീരദേശവാസികളുടെ മുകളിൽ ഉയരുന്നത്. തീരജനതയുടെ നിലനിൽപ്പിനും അതിജീവനത്തിനുമായുള്ള പോരാട്ടത്തിൽ കേരള സമൂഹം ഒന്നടങ്കം അണിചേരണമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത നേതൃത്വം ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group