കൊച്ചി: തീരദേശനിവാസികളുടെ ആശങ്കകൾ ഗൗരവമായി കാണുവാൻ ബന്ധപ്പെട്ട അധികാരികൾ താല്പര്യമെടുക്കണമെന്ന് കെസിബിസി ശീതകാല സമ്മേളനം ആവശ്യപ്പെട്ടു.
കേരള ഹൈക്കോടതി ഈ അടുത്തകാലത്ത് പുറപ്പെടുവിച്ച വിധി ശ്രദ്ധേയമാണെന്നും തീരശോഷണത്തിന്റെ കാരണങ്ങളും അത് ഉയർത്തുന്ന പ്രത്യാഘാതങ്ങളും തീരപരിപാലന വിജ്ഞാപനം ഉയർത്തുന്ന പ്രതിസന്ധികളും പരിഗണിച്ച കോടതി സർക്കാരിനോട് പരാതികളിന്മേൽ സത്വരമായ നടപടികൾ സ്വീകരിച്ച് തീരദേശവാസികളുടെ ആശങ്ക ശാശ്വതമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടത് ഉടൻ നടപ്പിൽ വരുത്തണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാർ ഇക്കാര്യത്തിൽ പെട്ടന്നു തന്നെ തീരുമാനമെടുക്കണമെന്നും കെസിബിസി ശീതകാല സമ്മേളനം ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group