ബഫർസോൺ പ്രഖ്യാപനത്തിനെതിരെ കളക്ടറേറ്റ് മാർച്ച് ഈ മാസം 18ന്

മലയോര ജനതക്കുമേൽ ആഞ്ഞടിക്കുന്ന ബഫർസോൺ പ്രഖ്യാപനത്തിനെതിരെ
സമര പോരാട്ടത്തതിന് ആഹ്വാനം ചെയ്ത് കെ സി വൈ എം ഇടുക്കി രൂപത.

കെ സി വൈ എം ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ വിവിധ സമര പരിപാടികൾ ആണ് ബഫർസോൺ പ്രഖ്യാപനത്തിനെതിരെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഈ മാസം പതിനെട്ടാം തീയതി, ഇടുക്കിയിലെ ജനങ്ങളെ സംഘടിപ്പിച്ചു കൊണ്ട് രൂപതയുടെ ആഭിമുഖ്യത്തിൽ രാവിലെ 10 മണിക്ക് കളക്ടറേറ്റ് മാർച്ച് സംഘടിപ്പിക്കുന്നു. ഇടുക്കി രൂപത അധ്യക്ഷൻ അഭിവന്ദ്യ മാർ ജോൺ നെല്ലിക്കുന്നേൽ മാർച്ച്‌ ഉദ്ഘാടനം ചെയ്യും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group