വെനിസ്വേലെൻ കുടിയേറ്റക്കാരെ സംരക്ഷിക്കാനുള്ള കൊളംബിയൻ സർക്കാരിന്റെ ശ്രമങ്ങളെ ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞ ദിവസം അഭിനന്ദിച്ചിരുന്നു,മാർപാപ്പയുടെ പ്രശംസയെ കഴിഞ്ഞ ദിവസം കൊളംബിയൻ ജനത സന്തോഷത്തോടെയാണ് ഏറ്റുവാങ്ങിയത്.മാർപാപ്പയുടെ അഭിനന്ദനം രാജ്യത്ത് മുതൽക്കൂട്ടാണെന്നും മാർപാപ്പയുടെ ഈ പ്രശംസ അന്താരാഷ്ട്ര തലത്തിൽ തന്നെ കൊളംബിയക്ക് അഭിനന്ദനം ലഭിക്കുവാൻ ഇടയാക്കിയെന്നും പ്രസിഡന്റ് ഇവാൻഡ്യൂക്ക് അഭിപ്രായപ്പെട്ടു. U N അഭയാർത്ഥി ഏജൻസി മേധാവി ഫിലിപ്പോ ഗ്രാൻസി കൊളംബൻ സർക്കാരിന്റെ ഈ തീരുമാനത്തെ പതീറ്റാണ്ടുകൾക്കിടയിൽ കണ്ട ഏറ്റവും പ്രധാനപ്പെട്ട മാനുഷിക പ്രവർത്തിയാണെന്ന് വിശേഷിപ്പിച്ചത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group