അബോർഷൻ അനുകൂലവാദികൾ ദേവാലയ ചുമരുകൾ വികൃതമാക്കി. മദർ തെരേസയുടെ രൂപത്തിന് നേരെയും ആക്രമണം..

ബോൾഡർകൊളറാഡോ: ഗർഭച്ഛിദ്ര അനുകൂല വാദികൾ ദേവാലയം വികൃതമാക്കുകയും, തിരുസ്വരൂപങ്ങൾക്ക് നേരെ ആക്രമണം നടത്തുകയും ചെയ്തു.ബോൾഡർകൊളറാഡോയിലെ സേക്രഡ് ഹാർട്ട് ഓഫ് മേരി ഇടവക ദേവാലയത്തിലാണ് ഈ അനിഷ്ട സംഭവം അരങ്ങേറിയത്.ദേവാലയത്തിലെ ചുവരുകളിൽ അബോഷൻ അനുകൂല മുദ്രാവാക്യം എഴുതിയും മദർതെരേസയുടെ തിരുസ്വരൂപത്തിൽ ചുവന്ന പെയിന്റ് ഒഴിച്ച് വികൃതമാക്കിയും, ജനൽ ചില്ലുകൾ എറിഞ്ഞു തകർക്കുമായിരുന്നു അബോഷൻ അനുകൂല വാദികളുടെ പ്രകടനം.കൂടാതെ അമേരിക്കയിൽ ഗർഭച്ഛിദ്രം ചെയ്യപ്പെടുന്ന ഒരു കുഞ്ഞിനെ പ്രതിനിധീകരിക്കുന്നു 4,000 ചെറിയ വെളുത്ത കുരിശുകൾ ഇടവകയുടെ മുൻവശത്തെ പുൽത്തകിടിയിൽ സ്ഥാപിച്ചിരുന്നു, ഇത് പൂർണ്ണമായും ഭാഗികമായും അക്രമികൾ നശിപ്പിച്ചിട്ടുണ്ട്.ഈ സംഭവം വളരെ വേദനയുണ്ടാക്കുന്ന വെന്നും അജ്ഞാതരായ സംഘമാണെന്നണ് ഈ ആക്രമണത്തിന് പിന്നിലെന്ന് പോലീസ് കരുതുന്നുണ്ടെന്നും നിലവിൽ പോലീസ് അന്വേഷണം നടത്തുകയാണെന്നും ഇടവകയിലെ യൂത്ത് ഡയറക്ടറും സോഷ്യൽ കമ്മ്യൂണിക്കേഷൻസ് ഡയറക്ടറുമായ മാർക്ക് എവ്വാർഡ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group