സംസ്ഥാന ബൈബിൾ കലോത്സവത്തിന് വർണ്ണഭമായ തുടക്കം

കെസിബിസി സംസ്ഥാന ബൈബിൾ കലോത്സവത്തിന് വർണ്ണഭമായ തുടക്കം.

കെസിബിസി ബൈബിൾ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. ജയിംസ് ആനാപറമ്പിൽ കലോത്സവം ഉദ്ഘാടനം ചെയ്‌തു. പിഒസി ഡയറക്ടർ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി അധ്യക്ഷത വഹിച്ചു. തേവര എസ്എച്ച് കോളജ് പ്രിൻസിപ്പൽ റവ.ഡോ. ജോസ് ജോൺ അനുഗ്രഹ പ്രഭാഷണം നടത്തി. എറണാകുളം-അങ്കമാലി അതിരൂപത ബൈബിൾ അപ്പോസ്‌തലേറ്റ് ഡയറക്ടർ ഫാ. ജോസഫ് താമരവെളിയിൽ, മൂവാറ്റുപുഴ രൂപത ബൈബിൾ അപ്പോസ്‌തലേറ്റ് ഡയറക്ടർ ഫാ. ജോമോൻ, കെസിബിസി ബൈബിൾ കമ്മീഷൻ സെക്രട്ടറി ഫാ. ജോജു കോക്കാട്ട്, ബൈബിൾ സൊസൈറ്റി വൈസ് ചെയർമാൻ ആൻ്റണി പാലിമറ്റം എന്നിവർ പ്രസംഗിച്ചു.

തുടർന്ന് എട്ടു വേദികളിൽ 14ഓളം ഇനങ്ങളിലായി നടന്ന മത്സരങ്ങളിൽ 121 പോയിന്റുകൾ നേടി ആതിഥേയ രൂപതയായ എറണാകുളം-അങ്കമാലി അതിരൂപതയാണ് ആദ്യദിനം മുന്നിട്ടു നിൽക്കുന്നത്. മൂന്നു പോയിന്റുകളുടെ വ്യത്യാസത്തിൽ കൊല്ലം രൂപത തൊട്ടുപിന്നിലുണ്ട്. പാലക്കാട്, കോഴിക്കോട്, വിജയപുരം രൂപതകൾ ഇഞ്ചോടിഞ്ച് വ്യത്യാസത്തിൽ അടുത്ത സ്ഥാനങ്ങളിലുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group