“സ്വന്തം സമുദായത്തിനുള്ളിലെ ചപ്പും ചവറും എടുത്തുമാറ്റാൻ മുന്നിട്ടിറങ്ങു”: ജബീന ഇർഷാദിന് സിസ്റ്റർ ആൻസി പോൾ എസ് എച്ച്ന്റെ മറുപടി വൈറലാകുന്നു..

ക്രൈസ്തവ സന്യാസത്തെയും കന്യാസ്ത്രീകളെയും കുറിച്ച് പല തെറ്റായ ധാരണകളും വ്യാപകമായി സോഷ്യൽ മീഡിയാ വഴി പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് വുമൺ ജസ്റ്റീസ് മൂവ്മെന്റ് എന്ന പേരിൽ സംഘടന തട്ടിക്കൂട്ടി സമർപ്പിതരുടെ സംരക്ഷകരായി ചിലർ രംഗത്തെത്തിയിട്ടുണ്ട്.

https://www.facebook.com/KottayamCASA/videos/518656206087246/

പുറം ലോകവുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലാതെ, ഒരുപാട് പ്രയാസങ്ങൾ അനുഭവിച്ചുജീവിക്കുന്നവരാണ് കന്യാസ്ത്രീകളെന്നും ഇവരുടെ സുരക്ഷയ്ക്കായി ഗവൺമെന്റ് തലത്തിൽ നിയമനിർമ്മാണങ്ങൾ ഉണ്ടാവണം എന്നൊക്കെയാണ് ഇവരുടെ പക്ഷം.സ്ത്രീവിമോചന പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് ജബീന ഇർഷാദ് എന്ന സ്ത്രീ പങ്കുവച്ച വിഡീയോയിലും ഇപ്രകാരമാണ് പറയുന്നത്. .

ഈ വീഡിയോയ്ക്ക് സിസ്റ്റർ ആൻസി പോൾ എസ് എച്ച് നൽകിയ മറുപടി സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്.

ആദ്യം സ്വന്തം സമുദായത്തിനുള്ളിലെ ചപ്പും ചവറും കല്ലും മുള്ളും എടുത്തുനീക്കൂ എന്നാണ് ജബീനയോട് സിസ്റ്റർ പറയുന്നത്.സോഷ്യൽ മീഡിയായും മറ്റ് മാധ്യമങ്ങളും പടച്ചുവിടുന്ന കഥകൾ പോലെയല്ല യഥാർത്ഥ ക്രൈസ്തവ സന്യാസംമെന്നും വീടുകളിൽ സ്വാതന്ത്ര്യത്തോടെ ജീവിച്ച്, സ്വബോധത്തോടെ തിരഞ്ഞെടുത്ത് ആത്മാഭിമാനത്തോടെ ജീവിക്കുന്നവരാണ് സന്യാസിനികൾ. ജീവിതം മുഴുവൻ സമ്പൂർണ്ണമായി ദൈവത്തിന് പ്രതിഷ്ഠിച്ച് മനുഷ്യശുശ്രൂഷയ്ക്കായി ആഗ്രഹത്തോടെ ഇറങ്ങിവരുന്ന സമർപ്പിതരുടെ ഭവനമാണ് സന്യാസസമൂഹങ്ങൾ. ഇവിടെ ആരുടെയും സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നില്ല. മറ്റേതൊരു ജീവിതാന്തസിലുമുള്ള സ്ത്രീകൾക്ക് എന്നതുപോലെ അഭിപ്രായസ്വാതന്ത്ര്യവും പ്രവർത്തനസ്വാതന്ത്ര്യവും കന്യാസ്ത്രീകൾക്കുoഉണ്ട്.

തിരുസഭയിൽ സന്യാസം ആജീവനാന്ത ജീവിതശൈലിയാണ്. മറ്റാരുടെയും പ്രേരണയാലോ നിർബന്ധത്താലോ ആരും ഈ ജീവിതശൈലി തിരഞ്ഞെടുക്കുന്നതല്ല. ഒരു സമർപ്പിതഭവനമെങ്കിലും സന്ദർശിക്കാത്തവരും കുടുംബത്തിൽ നിന്ന് ഒരു വൈദികനോ സന്യാസിനിയോ ഇല്ലാത്തവരുമാണ് സമർപ്പിതർക്ക് നീതി നടത്തികൊടുക്കാൻ വേണ്ടി തെരുവിലിറങ്ങുന്നതെന്നും അതുകാണുമ്പോൾ സഹതാപമാണ് തോന്നുന്നതെന്നും സിസ്റ്റർ പറയുന്നു.

സത്യം അടിച്ചമർത്തപ്പെടുകയും നുണ വ്യാപകമാകുകയും ചെയ്യുന്ന ഇക്കാലത്ത് സിസ്റ്റർ ആൻസി പോൾ എസ് എച്ചിന്റെ ഈ വാക്കുകൾ വളരെ പ്രസക്തമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group