വീണ്ടും അധികാരത്തിൽ എത്തിയാൽ ഭ്രൂണഹത്യയെ പിന്തുണയ്ക്കും : നിലപാട് ആവര്‍ത്തിച്ച് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ

വീണ്ടും അമേരിക്കന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ രാജ്യത്ത് ഗർഭഛിദ്രത്തിന് ബലമേകുന്ന നിയമത്തെ പിന്തുണയ്ക്കുമെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ.

താൻ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ – ഗർഭഛിദ്രത്തിന് അനുകൂലമായ രാഷ്ട്രീയക്കാരുടെ കോൺഗ്രസ് ആണെങ്കിൽ യു.എസ് സുപ്രീം കോടതി റദ്ദാക്കിയ ദേശസാൽകൃത ഗർഭഛിദ്ര മാനദണ്ഡങ്ങൾ പുനഃസ്ഥാപിക്കുമെന്നു ഇന്നലെ സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തില്‍ ബൈഡന്‍ പറഞ്ഞു.

ഭ്രൂണഹത്യ അവകാശത്തെ അട്ടിമറിക്കാൻ വോട്ട് ചെയ്ത ആറ് സുപ്രീം കോടതി ജസ്റ്റിസുമാരിൽ മൂന്ന് പേരെ മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നേരത്തെ നിയമിക്കുകയായിരുന്നുവെന്ന് ബൈഡൻ വിമർശിച്ചു. “എൻ്റെ മുൻഗാമി ഓഫീസിൽ വന്നത് റോയ് വി വേഡ് (ഗർഭഛിദ്രം ഭരണഘടനാപരമായ അവകാശമാക്കിയ അര നൂറ്റാണ്ട് പഴക്കമുള്ള വിധി) അട്ടിമറിക്കപ്പെടുന്നത് കാണാനായിരുന്നു. വിധി അട്ടിമറിക്കപ്പെടാനുള്ള കാരണം അദ്ദേഹമാണ്, അദ്ദേഹം അതിനെക്കുറിച്ച് വീമ്പിളക്കുന്നു”. അതിൻ്റെ ഫലമായുണ്ടായ അരാജകത്വം നോക്കണമെന്നും ബൈഡന്‍ പറഞ്ഞു.

തന്റെ ഭരണകാലയളവില്‍ ഭ്രൂണഹത്യയ്ക്കെതിരെ ശക്തമായി നിലകൊണ്ട പ്രസിഡന്‍റായിരുന്നു ഡൊണാള്‍ഡ് ട്രംപ്. കടുത്ത ക്രൈസ്തവ വിശ്വാസിയും പ്രോലൈഫ് പ്രവര്‍ത്തകയായ അമി കോണി ബാരെറ്റ് ഉള്‍പ്പെടെയുള്ളവരെ യുഎസ് സുപ്രീംകോടതി ജസ്റ്റിസായി ട്രംപ് നാമനിര്‍ദ്ദേശം ചെയ്തിരുന്നു. ഭ്രൂണഹത്യയ്ക്കു വലിയ സാധ്യതയുണ്ടായിരുന്ന ബില്ലുകളില്‍ ഭേദഗതി നടത്തിയും പ്രോലൈഫ് കേന്ദ്രങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കിയും ട്രംപ് വലിയ ഇടപെടലുകള്‍ നടത്തിയിരുന്നു. എന്നാല്‍ 2021-ല്‍ ജോ ബൈഡന്‍ അധികാരമേറ്റെടുത്തത് മുതല്‍ കാര്യങ്ങള്‍ തകിടം മറിയുകയായിരുന്നു. ഭ്രൂണഹത്യയെ പിന്തുണയ്ക്കുന്ന വലിയ ഇടപെടലുകള്‍ അദ്ദേഹം നടത്തി.

സ്വയം കത്തോലിക്ക വിശ്വാസിയായി അവകാശപ്പെടുന്ന ബൈഡന്‍ സ്വീകരിച്ച പല നടപടികളെയും അപലപിച്ച് അമേരിക്കന്‍ കത്തോലിക്ക സഭ തന്നെ രംഗത്തു വന്നിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group