കോട്ടയം : ക്നാനായ പ്രേഷിത കുടിയേറ്റ അനുസ്മരണ സംഗമവും ക്നായിത്തോമാ ദിനാചരണവും സംഘടിപ്പിച്ചു.
കോട്ടയം അതിരൂപതയിലെ അല്മായ സംഘടനയായ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ക്നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്, ക്നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
കെസിസി പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍ പതാക ഉയര്‍ത്തിയതോടെയാണു ദിനാചരണത്തിനു തുടക്കമായത്. തുടര്‍ന്ന് കോട്ടപ്പുറം കോട്ടയിലെ ഹോളി ഫാമിലി ചാപ്പലില്‍ കോട്ടയം ആർച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൃതജ്ഞതാബലിയര്‍പ്പിച്ചു. തുടര്‍ന്ന് കുടിയേറ്റ മണ്ണില്‍ അന്ത്യവിശ്രമം കൊള്ളുന്ന പൂര്‍വികരെ അനുസ്മരിച്ച് പ്രാര്‍ത്ഥനാശുശ്രൂഷ നടത്തി.ക്നായിത്തോമാ നഗറിലേക്ക് നടത്തിയ പ്രേഷിത കുടിയേറ്റ അനുസ്മരണ റാലി വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഫ്ളാഗ് ഓഫ് ചെയ്തു.
പ്രേഷിത കുടിയേറ്റ അനുസ്മരണ പൊതുസമ്മേളനം കെസിസി പ്രസിഡന്റ് പി.എ. ബാബു പറമ്പടത്തുമലയിലിന്റെ അധ്യക്ഷതയില്‍ ആർച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപതാ വികാരി ജനറാളും കെസിസി ചാപ്ലെയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖ സന്ദേശം നല്കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group