കൊച്ചി : തിരുവനന്തപുരം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയും, ബഥനി സ്ഥാപകനുമായ ദൈവദാസന് ആര്‍ച്ച്ബിഷപ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ എഴുപതാം ഓര്‍മപ്പെരുന്നാള്‍ ജൂലൈ ഒന്നു മുതല്‍ 15 വരെ കബറിടം സ്ഥിതിചെയ്യുന്ന തിരുവനന്തപുരം പട്ടം സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പാര്‍ക്കിയല്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കും.
15ന് നടക്കുന്ന ഓര്‍മപ്പെരുന്നാളില്‍ ജറൂസലെമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് പിയര്‍ബറ്റിസ്റ്റ പിറ്റ്സബല്ല ബാവാ മുഖ്യാതിഥിയായിരിക്കും.
14ന് വൈകുന്നേരം അഞ്ചിന് വിവിധ കേന്ദ്രങ്ങളില്‍നിന്നുള്ള തീര്‍ഥാടന പദയാത്രാ സംഘങ്ങള്‍ കബറിടത്തില്‍ എത്തിച്ചേരും. സന്ധ്യാപ്രാര്‍ഥനയ്ക്കു ശേഷം മെഴുകുതിരി പ്രദക്ഷിണം നടക്കും. 15ന് ശനിയാഴ്ച രാവിലെ എട്ടിന് ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നേതൃത്വം നല്‍കും. പിയര്‍ബറ്റിസ്റ്റ പിറ്റ്സബല്ല ബാവാ വചനസന്ദേശം നല്‍കും. തുടര്‍ന്ന് കബറിടത്തില്‍ ധൂപ പ്രാര്‍ഥനയും നേര്‍ച്ചവിളമ്പും നടക്കും.
ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് ജൂലൈ 10 ന് മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് സഭാതല സമിതി നേതൃത്വം നല്കുന്ന പ്രധാന തീര്‍ഥാടന പദയാത്ര റാന്നി പെരുനാട്ടില്‍നിന്ന് ആരംഭിക്കും.ദൈവദാസന് മാര്‍ ഇവാനിയോസിന്റെ ജന്മസ്ഥലമായ മാവേലിക്കരയില്‍നിന്നുള്ള പദയാത്ര ജൂലൈ ഒന്‍പതിന് ആരംഭിക്കും.
മാര്‍ത്താണ്ഡത്തുനിന്നുള്ള പദയാത്രയും പാറശാലയില്‍നിന്നുള്ള പദയാത്രയും ജൂലൈ 13ന് ആരംഭിക്കും. തിരുവല്ല, മൂവാറ്റുപുഴ, പുത്തൂര്‍, ഒഡീഷ, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നുള്ള പദയാത്രാ സംഘങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ പ്രധാന പദയാത്രയോടു ചേരും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group