രാജ്യത്തെയും ജനങ്ങളെയും സേവിക്കാൻ പ്രതിജ്ഞാബദ്ധം : സിബിസിഐ

ബം​​​ഗ​​​ളൂ​​​രു : സാമൂഹിക പ്രവർത്തനത്തിലൂടെ സ​​​മൂ​​​ഹ​​​ത്തി​​​ലെ ദ​​​രി​​​ദ്ര​​​രെ സേ​​​വി​​​ക്കാ​​​നു​​o,സാ​​​മൂ​​​ഹി​​​ക​​​ നീ​​​തി ഉ​​​റ​​​പ്പാ​​​ക്കാ​​​നും പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​മാ​​​ണെ​​​ന്ന് ഇ​​​ന്ത്യ​​​യി​​​ലെ ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ സമിതി.

ബം​​​ഗ​​​ളൂ​​​രു സെ​​​ന്‍റ് ജോ​​​ൺ​​​സ് നാ​​​ഷ​​​ണ​​​ൽ അ​​​ക്കാ​​​ഡ​​​മി ഓ​​​ഫ് ഹെ​​​ൽ​​​ത്ത് സ​​​യ​​​ൻ​​​സ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ന്നു​​​ വ​​​രു​​​ന്ന സി​​​ബി​​​സി​​​ഐ 35-ാം ജ​​​ന​​​റ​​​ൽ ബോ​​​ഡി സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ മൂ​​​ന്നാം ദി​​​വ​​​സം സി​​​ബി​​​സി​​​ഐ​​​യു​​​ടെ സാ​​​മൂ​​​ഹി​​​ക സേ​​​വ​​​ന​​​വി​​​ഭാ​​​ഗ​​​മാ​​​യ കാ​​​രി​​​ത്താ​​​സ് ഇ​​​ന്ത്യ​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന റി​​​പ്പോ​​​ർ​​​ട്ടി​​​ലാ​​​ണു മെ​​​ത്രാ​​​ൻ​​​മാ​​​ർ നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

ലോ​​​ക​​ത്തെ ര​​​ണ്ടാ​​​മ​​​ത്തെ വ​​​ലി​​​യ സ​​​ന്ന​​​ദ്ധ​​​ സം​​​ഘ​​​ട​​​ന​​​യാ​​​ണ് കാ​​​രി​​​ത്താ​​​സ് ഇ​​​ന്ത്യ​​​യെ​​​ന്ന് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​പോ​​​ൾ മൂ​​​ഞ്ഞേ​​​ലി റി​​​പ്പോ​​​ർ​​​ട്ട് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു​​​കൊ​​​ണ്ട് വ്യ​​​ക്ത​​​മാ​​​ക്കി.

ക​​​ഴി​​​ഞ്ഞ ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ കോ​​​വി​​​ഡ്, സം​​​ഘ​​​ർ​​​ഷം, കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​നം തു​​​ട​​​ങ്ങി​​​യ പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ലും മാ​​​ന​​​വി​​​ക ഐ​​​ക്യം, സാ​​​മൂ​​​ഹി​​​ക സൗ​​​ഹാ​​​ർ​​​ദം, സാ​​​മൂ​​​ഹി​​​ക​​​നീ​​​തി, ആ​​​ധ്യാ​​​ത്മി​​​ക​​​ത എ​​​ന്നീ ത​​​ല​​​ങ്ങ​​​ളി​​​ലും ഉ​​​ണ​​​ർ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​നാ​​​യ​​​താ​​​യി ഫാ. ​​​പോ​​​ൾ മൂ​​​ഞ്ഞേ​​​ലി പ​​​റ​​​ഞ്ഞു.

സാ​​​മൂ​​​ഹി​​​ക പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി രാ​​​ജ്യ​​​ത്തെ 31 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ 5 കോടി 24 ലക്ഷം ജ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു കാ​​​രി​​​ത്താ​​​സ് ഇ​​​ന്ത്യ​​​ക്ക് ഇ​​​റ​​​ങ്ങി​​​ച്ചെ​​​ല്ലാ​​​നാ​​​യെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. 324 പ​​​ങ്കാ​​​ളി​​​ക​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ രാ​​​ജ്യ​​​ത്തെ 8,007 ഗ്രാ​​​മ​​​ങ്ങ​​​ളി​​​ലാ​​ണു സ​​​ഹാ​​​യ​​​മെ​​​ത്തി​​​ച്ച​​​ത്. സ്ഥാ​​​പി​​​ത​​​മാ​​​യ​​​തി​​​ന്‍റെ വ​​​ജ്ര​​​ജൂ​​​ബി​​​ലി വ​​​ർ​​​ഷ​​​ത്തി​​​ൽ ഏ​​​റെ അ​​​ഭി​​​മാ​​​നാ​​​ർ​​​ഹ​​​മാ​​​യ സേ​​​വ​​​ന​​​മാ​​​ണ് രാ​​​ജ്യ​​​ത്തെ ജ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​വേ​​​ണ്ടി കാ​​​രി​​​ത്താ​​​സ് ഇ​​​ന്ത്യ ചെ​​​യ്തു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

ച​​​ട​​​ങ്ങി​​​ൽ Courageously innovative: Catholic church @ Covid 19 എ​​​ന്ന പു​​​സ്ത​​​കം സി​​​ബി​​​സി​​​ഐ പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ർ​​​ദി​​​നാ​​​ൾ ഓ​​​സ്‌​​​വാ​​​ൾ​​​ഡ് ഗ്രേ​​​ഷ്യ​​​സ് പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. New Hopes New Horizons: Catholic Church’s Response to Covid 19 in India എ​​​ന്ന ഗ്ര​​​ന്ഥം സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.

ച​​​ട​​​ങ്ങി​​​ൽ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്ന 200ഓ​​​ളം ബി​​​ഷ​​​പ്പു​​​മാ​​​ർ കാ​​​രി​​​ത്താ​​​സ് ഇ​​​ന്ത്യ​​​യു​​​ടെ സേ​​​വ​​​ന​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ലും ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളി​​​ലും സ​​​ന്തോ​​​ഷ​​​വും സം​​​തൃ​​​പ്തി​​​യും പ്ര​​​ക​​​ടി​​​പ്പി​​​ച്ചു. കൂ​​​ടു​​​ത​​​ൽ ക​​​രു​​​ത്തോ​​​ടെ രാ​​​ജ്യ​​​ത്തെ ജ​​​ന​​​ത്തെ സേ​​​വി​​​ക്കാ​​​ൻ ത​​​ങ്ങ​​​ളെ​​​ത്ത​​​ന്നെ സ​​​മ​​​ർ​​​പ്പി​​​ക്കു​​​മെ​​​ന്നു ബി​​​ഷ​​​പ്പു​​​മാ​​​ർ പ്ര​​​തി​​​ജ്ഞ​​​യെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്തു.

വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യോ​​​ടെ​​​യാ​​​ണു മൂ​​​ന്നാം ദി​​​വ​​​സ​​​ത്തെ സ​​​മ്മേ​​​ള​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ച​​​ത്.മെ​​​ത്രാ​​​ഭി​​​ഷേ​​​ക ര​​​ജ​​​ത​​​ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന ക​​​ർ​​​ദി​​​നാ​​​ൾ ഡോ. ​​​ഓ​​​സ്‌​​​വാ​​​ൾ​​​ഡ് ഗ്രേ​​​ഷ്യ​​​സ്, ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി, ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് എ​​​മെ​​​രി​​​റ്റ​​​സ് ഡോ. ​​​ബ​​​ർ​​​ണാ​​​ഡ് മോ​​​റ​​​സ്, ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് തോ​​​മ​​​സ് മാ​​​ർ കൂ​​​റി​​​ലോ​​​സ്, ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഫെ​​​ലി​​​ക്സ് ടോ​​​പ്പോ, ബി​​​ഷ​​​പ് ഡോ. ​​​പോ​​​ൾ മൈ​​​പ്പാ​​​ൻ, ബി​​​ഷ​​​പ് മാ​​​ർ തോ​​​മ​​​സ് ഇ​​​ല​​​വനാൽ, ബി​​​ഷ​​​പ് ഡോ. ​​​ജ​​​റാ​​​ൾ​​​ഡ് അ​​​ൽ​​​മെ​​​യ്ഡ, ബി​​​ഷ​​​പ് ഡോ. ​​​എം. ദേ​​​വ​​​ദാ​​​സ് അം​​​ബ്രോ​​​സ്, ബി​​​ഷ​​​പ് എ​​​മെ​​​രി​​​റ്റ​​​സ് ഡോ. ​​​ജോ​​​ജി ഗോ​​​വി​​​ന്ദു, ബി​​​ഷ​​​പ് ഡോ. ​​​ജൂ​​​ലി​​​യ​​​സ് മ​​​റാ​​​ൻ​​​ഡി, ബി​​​ഷ​​​പ് ഡോ. ​​​സ്റ്റീ​​​ഫ​​​ൻ ലെ​​​പ്ച, ബി​​​ഷ​​​പ് എ​​​മെ​​​രി​​​റ്റ​​​സ് ഡോ. ​​​ഗോ​​​ഡ്ഫ്രെ ദെ ​​​റൊ​​​സാ​​​രി​​​യോ എ​​​ന്നി​​​വ​​​ർ വി. കുർബാനയിൽ കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ച്ചു.

ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന ആ​​​ദ്യ​​​സെ​​​ഷ​​​നി​​​ൽ സി​​​ബി​​​സി​​​ഐ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ഫെ​​​ലി​​​ക്സ് മ​​​ച്ചാ​​​ഡോ​​​യും ര​​​ണ്ടാം സെ​​​ഷ​​​നി​​​ൽ ബി​​​ഷ​​​പ് ഡോ. ​​​ഇ​​​ഗ്‌​​​നേ​​​ഷ്യ​​​സ് മാ​​​സ്ക്രി​​​നാ​​​സും മോ​​​ഡ​​​റേ​​​റ്റ​​​ർ​​​മാ​​​രാ​​​യി​​​രു​​​ന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group