ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകൾ പരിശോധിച്ച് അഭിപ്രായം സമർപ്പിക്കാൻ ചീഫ് സെക്രട്ടറി ഡോ. വി. വേണു അധ്യക്ഷനായി കമ്മിറ്റിയെ സർക്കാർ നിയോഗിച്ചു. കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച് ഒരു വർഷത്തോളമാകാറാകുമ്പോഴാണ് ശിപാർശകൾക്കായി പുതിയ സമിതിയെ നിയോഗിക്കുന്നത്. പൊതുഭരണ വകുപ്പ് സെക്രട്ടറി, ന്യൂനപക്ഷക്ഷേമ വകുപ്പ് സെക്രട്ടറി എന്നിവർ കമ്മിറ്റിയിൽ അംഗങ്ങളാണ്. കമ്മിറ്റി ഓരോ രണ്ടാഴ്‌ച കൂടുമ്പോഴും യോഗം ചേർന്ന് ഓരോ വകുപ്പുമായി ബന്ധപ്പെട്ട ശിപാർശകൾ ബന്ധപ്പെട്ട വകുപ്പു സെക്രട്ടറിമാരെക്കൂടി പങ്കെടുപ്പിച്ച് പരിശോധിച്ച് അഭിപ്രായം രേഖപ്പെടുത്തണം.
ഇതിനായി ഒരു പ്രവർത്തന പദ്ധതിക്കു രൂപം നൽകണമെന്നു സർ ക്കാർ ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.ഫിഷറീസ്, പൊതുവിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, ന്യൂനപക്ഷക്ഷേമം എന്നീ വകുപ്പുകൾക്കു മുൻഗണന നൽകണമെന്നും ഒരു മാസത്തിനകം മന്ത്രിസ ഭായോഗത്തിനു പരിഗണിക്കാൻ കഴിയുന്ന തരത്തിൽ ആദ്യഘട്ട ശിപാർശകൾ സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. കഴിഞ്ഞ വർഷം മേയിൽ ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചെങ്കി ലും ഇതുവരെ റിപ്പോർട്ട് പുറത്തു വിട്ടിട്ടില്ല.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group