സുവിശേഷം തുറന്ന ഹൃദയത്തോടെ പങ്കുവയ്ക്കുന്നതിൽ ഭയപ്പെടാതിരിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പാ.
ഫ്രഞ്ച് സഭയിൽ സേവനം ചെയ്യുന്ന കത്തോലിക്കാ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസാരിക്കാനുള്ള ബുദ്ധിമുട്ട് കാരണം എഴുതിവച്ച പ്രസംഗം പാപ്പാ അവർക്ക് വിതരണം ചെയ്യുകയായിരുന്നു.
അമിതസമ്പർക്കത്താൽ നിറഞ്ഞ ലോകത്തിൽ നല്ല വാർത്തകൾ കൈമാറാനുള്ള വെല്ലുവിളികളെക്കുറിച്ച് സൂചിപ്പിച്ച പാപ്പാ അവരുടെ സേവനത്തിന്റെ പ്രാധാന്യം ഉയർത്തിക്കാണിച്ചു. ജോലിയിൽ നിന്ന് കുറച്ചു ദിവസം “പങ്കു വയ്ക്കലിനും, പ്രാർത്ഥനയ്ക്കും, ശ്രവണ”ത്തിനു മായി ചിലവഴിക്കുന്നത് സഭാ മാധ്യമ പ്രവർത്തകൾ എങ്ങനെ ഈ വെല്ലുവിളികൾ അഭിമുഖീകരിക്കണം എന്ന് മനസ്സിലാക്കാൻ സഹായിക്കുമെന്നും പാപ്പാ തയ്യാറാക്കിയ പ്രസംഗത്തിൽ സൂചിപ്പിക്കുന്നു.
നമ്മൾ പങ്കു വയ്ക്കുന്നവയുടെയും, നമ്മൾ സാക്ഷ്യം വഹിക്കാൻ വിളിക്കപ്പെട്ടിരിക്കുന്ന സത്യത്തിന്റെയും, നമ്മെ ഒന്നിപ്പിക്കുന്ന യേശുവിലുള്ള ഐക്യത്തിന്റെയും വേരുകൾ കണ്ടെത്താനും അതേപോലെ നമ്മുടെ പങ്കുവയ്ക്കലിന്റെ ലക്ഷ്യം നമ്മുടെ വ്യക്തിപരമായ തന്ത്രങ്ങളോ വ്യവഹാരമോ അല്ല എന്ന് തിരിച്ചറിയാനും അത് ഉപകരിക്കും. എല്ലാം സാങ്കേതിക പുരോഗതിയിൽ കേന്ദ്രീകരിക്കരുതെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group