“കമ്മ്യൂണിസം മടുത്തു. പൊതുതെരഞ്ഞെടുപ്പ് വേണം”… പ്രതിഷേധം ശക്തം,

ക്യൂബ : കമ്മ്യൂണിസ്റ്റ് ഭരണത്തിനെതിരെ ക്യൂബയിൽ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ കലാപസാധ്യതയിലേക്ക് നീങ്ങുന്ന രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് വേണമെന്ന് ആവശ്യവുമായി ക്രിസ്ത്യൻ ലിബറേഷൻ മൂവ്‌മെന്റ് .
ഭക്ഷ്യക്ഷാമവും കോവിഡിനെ തുടർന്നുണ്ടായ ആരോഗ്യപ്രതിസന്ധിയും നേരിടുന്ന ക്യൂബയിൽ ഭരണകൂടത്തിനെതിരെ ജനരോഷം കൊടുമ്പിരികൊള്ളുന്ന സാഹചര്യത്തിൽ കമ്മ്യൂണിസം മടുത്തുവെന്നും, ജനാധിപത്യoവെന്നമെന്നുo ആവശ്യപ്പെട്ടുകൊണ്ട് നിരവധി ജനങ്ങളാണ് നഗരത്തിൽ സമരം നടത്തുന്നത്. ഈ സാഹചര്യത്തിൽ
സ്വതന്ത്രമായ പൊതുതിരഞ്ഞെടുപ്പ് നടത്താൻ ഭരണകൂടത്തിനുമേൽ സമ്മർദം ചെലുത്തേണ്ടതിന്റെ ആവശ്യകത ഓർമിപ്പിച്ചുകൊണ്ടാണ്, ‘ക്യൂബയിലെ പ്രബല ക്രിസ്ത്യൻ സംഘടനയായ ക്രിസ്ത്യൻ ലിബറേഷൻ മൂവ്‌മെന്റെ രംഗത്തുവന്നിരിക്കുന്നത് .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group