ദിവ്യകാരുണ്യ പ്രദിക്ഷണത്തിന് വിലക്കിട്ട് കമ്മ്യൂണിസ്റ്റ് ഭരണകൂടം

ദിവ്യകാരുണ്യ പ്രദിക്ഷണത്തിന് ക്യൂബയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (പിസിസി) മതകാര്യ കാര്യാലയം അനുമതി നിഷേധിച്ചു.

മയാബെക്ക് പ്രവിശ്യയിലെ മുനിസിപ്പാലിറ്റിയിലാണ് ഫാ. റൊളാൻഡോ മോണ്ടെസ് ഡി ഓക്ക എന്ന വൈദികന് തിരുനാള്‍ പ്രദിക്ഷണം ഒഴിവാക്കാന്‍ നിര്‍ദ്ദേശം ലഭിച്ചത്. വിശ്വാസപരമായ ആഘോഷം ഈ സ്ഥലത്തെ പാരമ്പര്യമല്ലെന്ന ആരോപണം ഉന്നയിച്ചാണ് അവസരം നിഷേധിച്ചത്. തിരുനാളിന് മൂന്ന് ദിവസം മുന്‍പ്, കമ്മ്യൂണിസ്റ്റ് പാർട്ടി ന്യൂവപാസിൽ തിരുനാള്‍ പ്രദിക്ഷണത്തിന് വിലക്കിടുകയായിരുന്നുവെന്ന് വൈദികന്‍ പറയുന്നു.

കാമാഗൂയി അതിരൂപതയുടെ കീഴില്‍ ഒരു കൊല്ലമായി ശുശ്രൂഷ ചെയ്യുന്ന ഫാ. മോണ്ടസ് ഡി ഓക്ക ന്യൂവാപാസിൽ അഞ്ചു ബ്ലോക്കുകളിലൂടെ പ്രദിക്ഷണം നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ക്യൂബയിലെ ദയനീയമായ ജീവിതസാഹചര്യവും ഭരണകൂടത്തിന്റെ ജനദ്രോഹ നയങ്ങളിലും പ്രതിഷേധവുമായി നിരവധി കത്തോലിക്ക വൈദികര്‍ രംഗത്തുവന്നിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m