ആദ്യമായി വിശുദ്ധ ചാവറയച്ചൻ മുദ്രണാലയം സ്ഥാപിച്ച മാന്നാനം കുന്നിൽ കമ്യൂണിറ്റി റേഡിയോ നിലയം നാളെ പ്രവർത്തനം ആരംഭിക്കും.
മാന്നാനം സെന്റ് ജോസഫ്സ് ആശ്രമം ചങ്ങനാശേരി സർഗക്ഷേത്രയോടു ചേർന്ന് ആരംഭിക്കുന്ന സർഗക്ഷേത്ര 89.6 കമ്യൂണിറ്റി റേഡിയോയുടെ ഉദ്ഘാടനം നാളെ നടക്കും.നാളെ ഉച്ചകഴിഞ്ഞ് 2.30ന് കെഇ കോളജിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും.
സിഎംഐ സഭയുടെ പ്രിയോർ ജനറൽ റവ.ഡോ. തോമസ് ചാത്തംപറമ്പിൽ അധ്യക്ഷത വഹിക്കും. സീറോ മലബാർ സഭ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അനുഗ്രഹ പ്രഭാഷണവും തിരുവനന്തപുരം പ്രൊവിൻഷ്യൽ ഫാ. സെബാസ്റ്റ്യൻ ചാമത്തറ സിഎംഐ മുഖ്യ പ്രഭാഷണവും സർഗക്ഷേത്ര ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം സിഎംഐ ആമുഖപ്രഭാഷണവും നടത്തും.
ജോസ് കെ. മാണി എംപി ലോഗോ പ്രകാശനം ചെയ്യും. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ഏറ്റുവാങ്ങും. റേഡിയോ വെബ്സൈറ്റിന്റെ സ്വിച്ചോൺ കർമം തോമസ് ചാഴികാടൻ എംപി നിർവഹിക്കും. സർഗക്ഷേത്ര 89.6 എഫ്എം ഉദ്ഘാടന സ്മാരകമായി നിർമിച്ചു നൽകിയ രണ്ടു ഭവനങ്ങളുടെ താക്കോൽ ദാനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവഹിക്കും.
മോൻസ് ജോസഫ് എംഎൽഎ, ജോബ് മൈക്കിൾ എംഎൽഎ, എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സാബു മാത്യു, ചെത്തിപ്പുഴ ആശ്രമം പ്രിയോർ ഫാ. തോമസ് ചൂളപ്പറമ്പിൽ, ദേശീയ ന്യൂനപക്ഷ കമ്മീഷൻ മുൻ അംഗം ജോർജ് കുര്യൻ, മാന്നാനം കെഇ കോളജ് പ്രിൻസിപ്പൽ ഡോ. ഐസൺ വഞ്ചിപ്പുരയ്ക്കൽ, മാന്നാനം ആശ്രമം പ്രിയോർ ഫാ. മാത്യൂസ് ചക്കാലയ്ക്കൽ, കെഇ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജയിംസ് മുല്ലശേരി, ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് മെംബർ ഡോ. റോസമ്മ സോണി, അതിരമ്പുഴ പഞ്ചായത്ത് മെംബർ ഷാജി ജോസഫ്, റേഡിയോ ക്രിയേറ്റീവ് ഡയറക്ടർ ഫാ. സിജോ ചേന്നാടൻ സിഎംഐ, കൗൺസിലർ ഫോർ എഡ്യുക്കേഷൻ ആൻഡ് കമ്യൂണിക്കേഷൻ ഫാ. സ്കറിയ എതിരേറ്റ് എന്നിവർ സംസാരിക്കും
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group