സ്വവർഗാനുരാഗികളോടുള്ള കരുണ വിശ്വാസവ്യതിയാനമല്ല : പ്രൊ ലൈഫ് സമിതി

സ്വവർഗാനുരാഗികളുടെ ഒത്തുവാസത്തിന് കത്തോലിക്കാ സഭ അംഗീകാരം നൽകിയെന്ന രീതിയിലുള്ള പ്രചരണം തെറ്റാണെന്നും ഇത്തരം പ്രചരണത്തിൽ നിന്നും ബന്ധപ്പെട്ടവർ പിന്മാറണമെന്നും സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.

സ്വവർഗാനുരാഗികളോടുള്ള കരുണ വിശ്വാസവ്യതിയാനമല്ല. വിവാഹമെന്നത് കത്തോലിക്കാ സഭയുടെ കാഴ്ചപ്പാടിൽ സ്ത്രീയും പുരുഷനും തമ്മിലുള്ള ആജീവനാന്ത ഉടമ്പടിയും കൂദാശയുമാണ്. അതിൽ മാറ്റം വരുത്തുവാൻ ആർക്കും സാധ്യമല്ലെന്ന് സമിതി ചൂണ്ടിക്കാട്ടി.എല്ലാ വിഭാഗം മനുഷ്യരോടും സ്നേഹവും കരുതലും ഉണ്ടാകേണ്ടതും അവരോട് സുവിശേഷം അറിയിക്കേണ്ടതും എതൊരു വിശ്വാസിയുടെയും ഉത്തരവാദിത്വവും ബാധ്യതയുമാണ്. അതുകൊണ്ട് ഏതവസ്ഥയിലുള്ള വ്യക്തികളുടെ അനുതാപവും മാനസാന്തരവും പ്രതീക്ഷിക്കേണ്ടതും അതിനുവേണ്ടി പ്രവർത്തിക്കേണ്ടതും ശുശ്രുഷകരുടെ ചുമതലയാണെന്നും സമിതി യോഗം അഭിപ്രായപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group