അനാഥാലയത്തിന് എതിരെയുളള പരാതി വ്യാജം : സാഗർ രൂപത…

ന്യൂഡൽഹി: സേവാധാം അനാഥാലയത്തിന് നേരെയുള്ള പരാതി അടിസ്ഥാന രഹിതമാണെന്ന് സാഗർ രൂപത നേതൃത്വം.ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികൾക്ക് ഇറച്ചിക്കറി വിളമ്പിയെന്നും ബൈബിൾ വായിക്കാൻ നിർബന്ധിപ്പിച്ചുവെന്നുമുള്ള പരാതി അടിസ്ഥാന രഹിതമാണെന്ന് സാഗർ രൂപത നേതൃത്വം വ്യക്തമാക്കി.

സാഗർ രൂപതയുടെ കീഴിലാണ് മധ്യപ്രദേശിലെ സാഗർ സേവാധാം അനാഥാലയം പ്രവർത്തിക്കുന്നത്. സെന്റ് ഫ്രാൻസിസ് സൊസൈറ്റിയുടെ കീഴിലുള്ള അനാഥാലയത്തിൽ 47 കുട്ടികളാണ് ഉള്ളത്. കന്റോൺമെന്റ് പോലീസ് സ്റ്റേഷനിൽ നൽകിയ .പരാതിയെ തുടർന്ന് ദേശീയ ബാലാവകാശ കമ്മിഷൻ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് തേടിയിരുന്നു.

ചൈൽഡ് വെൽഫെയർ കമ്മിറ്റി പതിവായി പരിശോധന നടത്തുന്ന അനാഥാലയത്തിനെതിരെ ഇത്തരമൊരു പരാതി മുൻപ് ഉയർന്നിട്ടില്ലെന്നും അടിസ്ഥാനരഹിതമായ ആരോപണമാണ് ഇതെന്നും സാഗർ രൂപത വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group