ദിവീന മിസറി കോർദിയ മിനിസ്ട്രിയുടെ നേതൃത്വത്തിൽ സമ്പൂർണ്ണ ബൈബിൾ പാരായണത്തിന് തുടക്കം.

ഓൺലൈൻ പ്ലാറ്റ്ഫോമായ Zoom ലൂടെ ദിവീന മിസറി കോർദിയ ഇൻ്റർനാഷണൽ മിനിസ്ട്രിയുടെ നേതൃത്വത്തിൽ സമ്പൂർണ്ണ ബൈബിൾ പാരായണത്തിന് തുടക്കമായി.

മാവേലിക്കര രൂപതാധ്യക്ഷൻ ബിഷപ്പ് ജോഷ്വ മാർ ഇഗ്നാത്തിയോസിൻ്റെ ആമുഖ സന്ദേശത്തോടെയും ശ്ലൈഹിക ആശീർവാദത്തോടെയുമാണ് അഖണ്ഡ സമ്പൂര്‍ണ്ണ ബൈബിള്‍ പാരായണം നടക്കുന്നത്.

ശുദ്ധീകരണ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കുന്ന മിനിസ്ട്രിയുടെ കുറിയേലായിസോൻ കൂട്ടായ്മയുടെ ആത്മീയ പിതാവ് ഫാ. അബ്രാഹം പാലക്കാട്ടുചിറ CMI, USA പ്രാരംഭ വായന നിർവഹിച്ചു. ജൂണ്‍ 18ന് രാത്രി പത്ത് മണിയോടെയാണ് സമ്പൂർണ്ണ ബൈബിൾ പാരായണത്തിന് സമാപനമാകുക.

Join on Zoom : ‍

https://us02web.zoom.us/j/86139528427


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m