കലാപം രൂക്ഷമായ മണിപ്പുരിലെ അഞ്ചു താഴ്വര ജില്ലകളിൽ വീണ്ടും ഇന്നലെ വൈകുന്നേരം മുതൽ പൂർണ കർഫ്യു ഏർപ്പെടുത്തി.
ബിഷ്ണുപുർ, കാക്ചിംഗ്, തൗബൽ, ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ് ജില്ലകളിലാണ് മുൻകരുതലെന്ന നിലയിൽ പൂർണ കർഫ്യു ഏർപ്പെടുത്തിയിരിക്കുന്നത്.
നിലവിൽ അഞ്ചു ജില്ലകളിൽ വെളുപ്പിന് അഞ്ചു മുതൽ വൈകുന്നേരം ആറു വരെ കർഫ്യുവിൽ ഇളവുണ്ടായിരുന്നു. ബിഷ്ണുപുർ ജില്ലയിലെ ഫൗഗാക്ചാലോ ഇഖായിലെ കരസേന ബാരിക്കേഡുകൾ നീക്കണമെന്ന മെയ്തെയ് സംഘടനയായ കൊകോമിയുടെയുടെയും സംഘടനയുടെ വനിതാ വിഭാഗത്തിന്റെയും ആഹ്വാനത്തെത്തുടർന്നാണ് പൂർണ കർഫ്യു പ്രഖ്യാപിച്ചത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group