നീണ്ട കാത്തിരിപ്പിന് വിരാമം സെന്റ് തെരേസാ കത്തീഡ്രൽ യാഥാർഥ്യമായി

എൻസുക്ക: നൈജീരിയിലെ എൻസുക്ക രൂപതയുടെ കീഴിലുള്ള സെന്റ് തെരേസാ കത്തീഡ്രൽ ദേവാലയം നിർമ്മാണം പൂർത്തിയായി. നീണ്ട മൂന്നു പതിറ്റാണ്ടുകാലത്തിന് ശേഷമാണ് നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. നവംബർ 19-ന് നടന്ന ചടങ്ങുകൾക്ക് രൂപതാ ബിഷപ്പ് “ഗോഡ് ഫ്രീ ഓനാ” നേതൃത്വം നൽകി. കോവിഡ് പശ്ചാത്തലത്തിൽ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും കത്തോലിക്കാ മെത്രാൻമാരും, വൈദികരും, ഗവർണർമ്മാരും, വിശ്വാസികളുമുൾപ്പെടുന്ന വൻ ജനാവലി ചടങ്ങിൽ പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു തന്നെ ചടങ്ങുകൾ നടത്തുമെന്ന് എൻസുക്ക രൂപതയുടെ വികാരി ജനറൽ പദവി വഹിക്കുന്ന ഫാ.അമലുച്ചി എൺമണി നവംബർ 17- ചൊവ്വാഴ്ച കത്തീഡ്രൽ ദേവാലയത്തിൽവെച്ച് നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.

ദേവാലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്, 1991-ൽ രൂപതയുടെ പ്രഥമ മെത്രാൻമാരുടെ ഫ്രാൻസിസ് ഒക്കോബായാണ്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ വിശ്വാസികളുടെ സഹകരണത്തോടെ പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ ബിഷപ്പ് ഫ്രാൻസിസ് ഒക്കോബോ മാർഗ്ഗം കണ്ടെത്തിയിരുന്നു. 5500-പേർക്ക് ഒരേ സമയം തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ സാധിക്കുന്ന രീതിയിലാണ് കത്തീഡ്രൽ നിർമ്മിച്ചിരിക്കുന്നത്. രൂപതയുടെ ഇപ്പോഴത്തെ മെത്രാനായ റവ. ഗോഡ് ഫ്രീ ഓനായും കാര്യമായ രീതിയിൽ സാമ്പത്തിക ക്രമീകരങ്ങൾ നടത്തിയിരുന്നു. ഇടയ സന്ദർശനങ്ങളിൽ നിന്നും ലഭിച്ച പണം മുഴുവനായും അദ്ദേഹം കത്തീഡ്രൽ ദേവാലയത്തിന്റെ നിർമ്മാണ പ്രവർത്തങ്ങൾക്കായി നീക്കിവെച്ചിരുന്നു. നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് ദേവാലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ സാധിച്ചതെന്ന് ഫാ. എൺമാണി പറഞ്ഞിരുന്നു. 1932-ൽ എനുഗു രൂപതയുടെ ഭാഗമായി ആരംഭിച്ച എൻസുക്ക എന്ന ഇടവക, 1900 നവംബർ മാസമാണ് രൂപതാ പദവിയിലേക്ക് ഉയർത്തപ്പെട്ടത്. കത്തീഡ്രൽ ദേവാലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സഹായിച്ച എല്ലാ വിശ്വാസികൾക്കും സംഘടനകൾക്കും അദ്ദേഹം നന്ദി അറിയിച്ചു. നിലവിൻ രൂപതയിൽ 197 ഇടവകകളിലായി ഏകദേശം അഞ്ചര ലക്ഷത്തോളം വിശ്വാസികളുണ്ടെന്നാണ് കണക്ക്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group