കോട്ടയം: സാങ്കേതിക വിദ്യാഭ്യാസരംഗത്ത് ആഗോളകാഴ്ചപ്പാടുകളോടുകൂടിയ പദ്ധതികളും സമഗ്ര മാറ്റങ്ങളുമുണ്ടാകണമെന്ന് കേരള കാത്തലിക് എൻജിനിയറിംഗ് കോളജ് മാനേജ്മെന്റ് അസോസിയേഷൻ.സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ കേരളത്തിന്റെ കഴിഞ്ഞനാളുകളിലെ മുന്നേറ്റത്തിന്റെ പിന്നിൽ കാത്തലിക് എൻജിനിയറിംഗ് കോളജുകൾക്കുള്ള പങ്കാളിത്തം ഏറെ ശ്രദ്ധേയമാണ്ന്നും കേരളത്തിലെ 14 കാത്തലിക് എൻജിനിയറിംഗ് കോളജുകളും ആഗോള നിലവാരത്തിലുള്ള അടിസ്ഥാനസൗകര്യങ്ങളും പ്രവർത്തനമികവും പുലർത്തുന്നതിനാൽ സർക്കാർ ദീർഘവീക്ഷണത്തോടെ രാജ്യാന്തരപദ്ധതികൾ ആവിഷ്കരിച്ചാൽ ഏറ്റെടുത്ത് നടപ്പിലാക്കുമെന്നും അസോസിയേഷൻ സൂചിപ്പിച്ചു. യൂണിവേഴ്സിറ്റിയുടെ ബിടെക് പരീക്ഷയിൽ ഉന്നതവിജയം നേടിയ 14 കോളജുകളെയും അസോസിയേഷൻ അഭിനന്ദിച്ചു.അസോസിയേഷൻ പ്രസിഡന്റ് റവ.ഡോ. മാത്യു പായിക്കാട്ട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റവ.ഡോ. ജോസ് കുറിയേടത്ത്, ഫാ. ജോണ് പാലിയേക്കര, ഷെവലിയർ വി.സി. സെബാസ്റ്റ്യൻ തുടങ്ങിയവർ വിഷയാവതരണo നടത്തി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group