നിർബന്ധിത മത പരിവർത്തന ബില്ലിന് അംഗീകാരം.

ബംഗളൂർ : നിർബന്ധിത മതപരിവർത്തനത്തിന് കടുത്ത ശിക്ഷ നൽക്കുന്ന ബില്ലിന് അംഗീകാരം.

മതവിശ്വാസ സ്വാതന്ത്ര്യ സംരക്ഷണാവകാശ ബില്ലിന് കർണ്ണാടക മന്ത്രിസഭായോഗമാണ് അംഗീകാരം നൽകിയത് .

ഇതനുസരിച്ച് സമ്മർദ്ദത്തിലൂടെ മതംമാറ്റത്തിന്പ്രേരിപ്പിക്കുന്നവർക്ക് 3 മുതൽ 10 വർഷംവരെ ജയിൽ ശിക്ഷ ലഭിക്കുന്ന കരടുബില്ലിന്റെ വ്യവസ്ഥകളിൽ മാറ്റങ്ങളൊന്നും നിർദ്ദേശിച്ചിട്ടില്ല.

24 വരെയുള്ള നിയമസഭ ശീതകാല സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിക്കാനാണ് ബിജെപി സർക്കാരിന്റെ നീക്കം. പ്രതിപക്ഷ പാർട്ടികളുടെയും ക്രൈസ്തവസമൂഹത്തിന്റെയും കടുത്ത എതിർപ്പ് വകവയ്ക്കാതെയാണ് നടപടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group