കേരളതീരത്തിനടുത്ത് തുടർച്ചയായി ഉണ്ടാകുന്ന കപ്പലപകടങ്ങൾ മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിന് ഭീഷണിയാകുന്ന സാഹചര്യത്തിൽ തീരവാസികൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കെ എൽ സി എ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
അപകടങ്ങള്‍ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ആഘാതം സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിടണം. കേരളത്തിന്റെ അതിര്‍ത്തിക്കകത്തുള്ള തീരത്ത് ഉണ്ടാക്കിയിട്ടുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് തന്നെ ക്രിമിനല്‍ കേസുകള്‍ ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ ഉണ്ടാകണം. (Protection and Indemntiy insurance) പി & ഐ ഇന്‍ഷുറന്‍സ് വ്യവസ്ഥകളിലൂടെ ഇത്തരത്തില്‍ ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് കൃത്യമായ നഷ്ടപരിഹാരം വിലയിരുത്തി തീരവാസികള്‍ക്കും തൊഴിലാളികള്‍ക്കും അവ ലഭ്യമാക്കണം. അതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കാരും കേന്ദ്രസര്‍ക്കാരും തയ്യാറാകണം. സമുദ്ര അപകട അന്വേഷണം (Marine Casuatly Invtseigation) നടത്തി പരിസ്ഥിതിക്ക് ഉണ്ടായിട്ടുള്ള ആഘാതം കൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടണം. ആദ്യം നടന്ന എംഎസ്‌സി എല്‍സ 3 കപ്പല്‍ അപകടത്തിനും അത്തരം അന്വേഷണങ്ങള്‍ നടത്തുന്നതിന് അധികൃതര്‍ തയാറായിട്ടില്ല. ഇപ്പോള്‍ അപകടത്തില്‍പ്പെട്ടിരിക്കുന്ന വാന്‍ഹയി 503 കപ്പലിന്റെയും അപകടം സംബന്ധിച്ച് അത്തരത്തില്‍ ഉദാസീന നിലപാടുകള്‍ അധികൃതര്‍ സ്വീകരിക്കുകയാണെങ്കില്‍ തീര മേഖലയില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ നേരിടേണ്ടി വരുമെന്ന് യോഗം മുന്നറിയിപ്പ് നൽകി
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m