ആശങ്കയിൽ ക്രൈസ്തവസമൂഹം. 17 കോപ്റ്റിക് ക്രൈസ്തവരെ കാണാതായതായി റിപ്പോർട്ട് ..

ലിബിയ:പതിനേഴ് ഈജിപ്ഷ്യന്‍ കോപ്റ്റിക് ക്രൈസ്തവരെ ലിബിയയില്‍ നിന്നും കാണാതായെന്ന് റിപ്പോര്‍ട്ട്. ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ നിരീക്ഷിക്കുന്ന ഇന്റര്‍നാഷ്ണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍ (ഐ.സി.സി) ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലിബിയന്‍ തലസ്ഥാന നഗരമായ ട്രിപ്പോളിയിലെ ഗര്‍ഗാഷ് ജില്ലയില്‍ താമസിച്ചിരുന്ന കോപ്റ്റിക് ക്രൈസ്തവരെയാണ് കാണാതായിരിക്കുന്നത്. അവര്‍ എവിടെയാണെന്നോ, ആര് കൊണ്ടുപോയെന്നോ, എന്തിന് കൊണ്ടുപോയതെന്നോ യാതൊരു അറിവുമില്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. കാണാതായവര്‍ ലിബിയന്‍ അധികാരികളുടെ തടവിലായിരിക്കാമെന്നാണ് ചില കുടുംബാംഗങ്ങളും സുഹൃത്തുക്കളും വിശ്വസിക്കുന്നത്.

എന്നാല്‍ ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതാകാമെന്ന ആശങ്കയും ശക്തമാണ്. 2015-ല്‍ ലിബിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളാല്‍ കഴുത്തറത്തു കൊല്ലപ്പെട്ട 21 കോപ്റ്റിക് ക്രൈസ്തവരുടെ വിധി ഇവരെയും കാത്തിരിക്കുമോയെന്ന ഭീതി അനേകരെ ദുഃഖത്തിലാഴ്ത്തുന്നുണ്ട്. ഇമാദ് നാസർ, അസെം അബോ ഗോബ്രിയൽ, ജോർജ് നാസർ റിയാദ്, മാരിസ് മലക് മത്യാസ്, വെയ്ൽ സമീർ ഷൗക്കി, ഹാനി സാക്കി ഷാക്കർ അള്ളാ, ഹൈതം നസീർ മലക്ക്, ഗർഗെസ് നാസി മലക്, തബേത് ഗാഡ് ഹന്ന, ബഖിത് മലക് മത്യാസ്, അഡ്ലി അസദ് അതായ, മിഖായേൽ നാസര്‍ മലക്ക്, റോമൻ മസൌദ് ഫഹീം, കരിം അബു അൽ-ഗെയ്ത്, ഇമാദ് നസ്രി കൽഡി, ഡാനിയൽ സാബർ ലാമെയ്, എസെക്കിയേൽ സാബർ ലാമെയ് എന്നിവരെയാണ് കാണാതായിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group