ഇസ്ലാമിക മതതീവ്രവാദികളായ താലിബാന്റെ നിയന്ത്രണത്തിലായ അഫ്ഗാനിസ്ഥാനിൽ ക്രൈസ്തവരുടെ സ്ഥിതി ആശങ്കാജനകമായി തുടരുന്നു.വീടുകളിൽത്തന്നെ കഴിയാനാണ് ആളുകളോട് താലിബാൻ നിർദേശിച്ചിരിക്കുന്നതെന്നും പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ക്രൈസ്തവർ ആക്രമിക്കപ്പെടുമെന്ന ഭയമുണ്ടെന്നും ഒരു ഒരു ക്രൈസ്തവ വിശ്വാസി പറഞ്ഞു.ഇസ്ലാം മതത്തിൽനിന്നു പരിവർത്തനം ചെയ്തവരാണ് അഫ്ഗാനിസ്ഥാനിലെ ക്രൈസ്തവർ. 10,000-12,000 ക്രൈസ്തവരാണു രാജ്യത്തുള്ളത്. ഇത് അഫ്ഗാനിലെ ഏറ്റവും വലിയ ന്യൂനപക്ഷവിഭാഗമാണ്. ഇസ്ലാം മതത്തിൽനിന്നു പരിവർത്തനം ചെയ്യുന്നത് അഫ്ഗാനിൽ വലിയ കുറ്റമായാണു കണക്കാക്കുന്നത്. അതിനാൽ പലപ്പോഴും ക്രൈസ്തവർ ആക്രമണത്തിനിരയാകുന്നു. ക്രൈസ്തവരെ ഭീഷണിപ്പെടുത്തി ഫോണ്‍കോളുകൾ വരുന്നുണ്ട്. “നിങ്ങളെത്തേടി വരും’’ എന്നാണ് അജ്ഞാതരുടെ ഭീഷണി.താലിബാൻ അഫ്ഗാൻ പിടിച്ചതിനുശേഷം ക്രൈസ്തവർ കൊല്ലപ്പെട്ടതായി റിപ്പോർട്ടില്ല. എങ്കിലും കടുത്ത ഭീതിയിലാണ് ക്രൈസ്തവ സമൂഹം..
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group