അഫ്ഗാനിസ്ഥാനിലെ ക്രൈ​സ്ത​വ​രുടെ ആ​ശ​ങ്ക​ വർധിക്കുന്നതായി റിപ്പോർട്ട്…

ഇ​​സ്‌ലാ​​മി​​ക മ​​ത​​തീ​​വ്ര​​വാ​​ദി​​ക​​ളാ​​യ താ​​ലി​​ബാ​​ന്‍റെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലാ​​യ അഫ്ഗാനിസ്ഥാനിൽ ക്രൈസ്തവരുടെ സ്ഥിതി ആശങ്കാജനകമായി തുടരുന്നു.വീ​​ടു​​ക​​ളി​​ൽ​​ത്ത​​ന്നെ ക​​ഴി​​യാ​​നാ​​ണ് ആ​​ളു​​ക​​ളോ​​ട് ​​ താലിബാൻ നിർ​​ദേ​​ശി​​ച്ചി​​രി​​ക്കു​​ന്ന​​തെ​​ന്നും പൊ​​തു​​മാ​​പ്പ് പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ടെ​​ങ്കി​​ലും ക്രൈ​​സ്ത​​വ​​ർ ആ​​ക്ര​​മി​​ക്ക​​പ്പെ​​ടു​​മെ​​ന്ന ഭ​​യ​​മു​​ണ്ടെ​​ന്നും ഒ​രു ​ ഒരു ക്രൈസ്തവ വിശ്വാസി പ​​റ​​ഞ്ഞു.ഇ​​സ്‌ലാം മ​​ത​​ത്തി​​ൽ​​നി​​ന്നു പ​​രി​​വ​​ർ​​ത്ത​​നം ചെ​​യ്ത​​വ​​രാ​​ണ് അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ലെ ക്രൈ​​സ്ത​​വ​​ർ. 10,000-12,000 ​ ക്രൈ​​സ്ത​​വ​​രാ​​ണു രാ​​ജ്യ​​ത്തു​​ള്ള​​ത്. ഇ​​ത് അ​​ഫ്ഗാ​​നി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ന്യൂ​​ന​​പ​​ക്ഷ​​വി​​ഭാ​​ഗ​​മാ​​ണ്. ഇ​​സ്‌ലാം മ​​ത​​ത്തി​​ൽ​​നി​​ന്നു പ​​രി​​വ​​ർ​​ത്ത​​നം ചെ​​യ്യു​​ന്ന​​ത് അ​​ഫ്ഗാ​​നി​​ൽ വ​​ലി​​യ കു​​റ്റ​​മാ​​യാ​​ണു ക​​ണ​​ക്കാ​​ക്കു​​ന്ന​​ത്. അ​​തി​​നാ​​ൽ പ​​ല​​പ്പോ​​ഴും ക്രൈ​​സ്ത​​വ​​ർ ആ​​ക്ര​​മ​​ണ​​ത്തി​​നി​​ര​​യാ​​കു​​ന്നു. ക്രൈ​​സ്ത​​വ​​രെ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി ഫോ​​ണ്‍​കോ​​ളു​​ക​​ൾ വ​​രു​​ന്നു​​ണ്ട്. “നി​​ങ്ങ​​ളെ​​ത്തേ​​ടി വ​​രും’’ എ​​ന്നാ​​ണ് അ​​ജ്ഞാ​​ത​​രു​​ടെ ഭീ​​ഷ​​ണി.താ​​ലി​​ബാ​​ൻ അ​​ഫ്ഗാ​​ൻ പി​​ടി​​ച്ച​​തി​​നു​​ശേ​​ഷം ക്രൈ​​സ്ത​​വ​​ർ കൊ​​ല്ല​​പ്പെ​​ട്ട​​താ​​യി റി​​പ്പോ​​ർ​​ട്ടി​​ല്ല. എ​​ങ്കി​​ലും ക​ടു​ത്ത ഭീ​തിയിലാണ് ക്രൈസ്തവ സമൂഹം..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group