ടെൻവർ : കത്തോലിക്കാ പുരോഹിതരുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനു വേണ്ടി ഭരണകൂടം വിവരസാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെതിരെ ആശങ്ക അറിയിച്ച് മെത്രാന്മാർ.അമേരിക്കയിലെ കോളറാടോ സിറ്റിയുടെ തലസ്ഥാനമായ ടെൻവറിലാണ് ബിഷപ്പുമാരുടെയും പുരോഹിതന്മരുടെയും,സഭാ ഉദ്യോഗസ്ഥൻമാർ,തുടങ്ങിയവരുടെ നീക്കങ്ങളും പ്രവർത്തനങ്ങളും നിരീക്ഷിക്കുന്നതിന് വേണ്ടി ദേശീയ സുരക്ഷാ ശൈലിയിലുള്ള നിരീക്ഷണ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്.ഗ്രിൻഡർ, ടിൻഡർ പോലുള്ള ജനപ്രിയ “ഹുക്ക്-അപ്പ്” ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്ന പുരോഹിതന്മാരെയും മറ്റുള്ളവരെയും തിരിച്ചറിയാനും അവരുടെ കമ്പ്യൂട്ടറുകളുടെ അല്ലെങ്കിൽ മൊബൈൽ ഉപകരണങ്ങളുടെ ഇന്റർനെറ്റ് വിലാസങ്ങൾ ഉപയോഗിച്ച് അവരുടെ ലൊക്കേഷനുകൾ കൃത്യമായി കണ്ടെത്താനും കഴിയും.എന്നാൽ ഇത് ഉപയോഗിച്ച് പുരോഹിതരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനെതിരെ ബിഷപ്പുമാർ ആശങ്ക അറിയിച്ചിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group