കോട്ടയം : കേരളത്തെ ലഹരിരഹിത സംസ്ഥാനമാക്കി മാറ്റുകയെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാൻ എല്ലാ മതവിശ്വാസികളും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രസ്ഥാനങ്ങളും പരിശ്രമിക്കണമെന്ന് പ്രോ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. സമൂഹത്തിനു തളര്‍ച്ച നേരിടുമ്പോള്‍ പ്രോ ലൈഫ് പ്രവര്‍ത്തകര്‍ക്ക് നിശബ്ദരായിരിക്കാന്‍ കഴിയില്ലെന്നും, സീറോ മലബാര്‍ സഭയുടെ വിവിധ തലങ്ങളില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫാമിലി, ലൈറ്റി ആന്‍ഡ് ലൈഫ് കമ്മീഷന് നേതൃത്വം നല്‍കുന്നുണ്ടെന്നും,
ലഹരിക്കെതിരേ സഭയിലും സമൂഹത്തിലും പ്രവര്‍ത്തിക്കുവാന്‍ കഴിയുന്ന കര്‍മ്മ പദ്ധതികള്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തില്‍ ആവിഷ്കരിച്ചു കഴിഞ്ഞെന്നും എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group