ആസിഡ് ആക്രമണത്തിന് ഇരയായ ക്രൈസ്തവ ബാലന്റെ നില ഗുരുതരo.

ബീഹാർ : തീവ്ര ഹിന്ദുത്വവാദികളുടെ ആസിഡ് ആക്രമണത്തിന് ഇരയായ ക്രൈസ്തവ വിശ്വാസിയായ നിതീഷ് കുമാറിന്റെ (16) ആരോഗ്യനില ഗുരുതരമെന്ന് റിപ്പോര്‍ട്ട്.കുട്ടി രക്ഷപ്പെടാനുള്ള സാധ്യത വിരളമാണെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.ഓഗസ്റ്റ് പതിനൊന്നാം തീയതി സാധനങ്ങൾ വാങ്ങാൻ ചന്തയിലേക്ക് പോകുന്ന വഴിക്കാണ് നിതീഷ് ആക്രമിക്കപ്പെട്ടത്. ഉടനെതന്നെ പാട്നയിലെ അപ്പോളോ ആശുപത്രിയിൽ എത്തിച്ച് ചികിത്സ ആരംഭിച്ചെങ്കിലും ആരോഗ്യ സ്ഥിതി ഇപ്പോൾ കൂടുതൽ വഷളാകുകയായിരുന്നു.നിതീഷ് കുമാറിന്റെ ശരീരത്തിൽ 65% പൊള്ളലേറ്റിട്ടുണ്ട്. ഇതിൽ 15 ശതമാനം ആഴത്തിലുള്ളതാണ്. കുട്ടിയുടെ ശരീരത്തിലെ അവശേഷിക്കുന്ന തൊലി എടുത്ത് പൊള്ളലേറ്റ ഭാഗങ്ങളിൽ വച്ചുപിടിപ്പിക്കുക എന്നൊരു മാർഗമാണ് അവശേഷിക്കുന്നതെന്നും, എന്നാൽ പൊള്ളൽ ഏൽക്കാത്ത വളരെ കുറച്ച് ശരീരഭാഗങ്ങൾ മാത്രമേ ഉള്ളൂ എന്നത് വെല്ലുവിളിയാണെന്നും നിതീഷിനെ ചികിത്സിക്കുന്ന ഡോക്ടർ കെ. എൻ തിവാരി പറഞ്ഞു. ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് വേണ്ടി സജീവമായി സഹകരിച്ചിരിന്ന ആളായിരുന്നു നിതീഷ് കുമാർ. എന്നാൽ ഇവരുടെ കുടുംബം കഴിയുന്ന പ്രദേശത്ത് ശക്തമായ ക്രൈസ്തവ വിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ടായിരിന്നുവെന്നാണ് റിപ്പോര്‍ട്ട് .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group