കുമ്പസാര രഹസ്യം പോലീസിനെ അറിയിക്കണം: സർക്കാരിനെതിരെ കടുത്ത വിമർശനവുമായി ആർച്ച് ബിഷപ്പ്.

പെർത്ത്: കുമ്പസാര രഹസ്യം പോലീസിൽ അറിയിക്കണമെന്ന പടിഞ്ഞാറൻ ഓസ്ട്രേലിയൻ സർക്കാരിന്റെ പുതിയ നിയമ നിർമാണത്തിൽ കടുത്ത അതൃപ്തി അറിയിച്ച് പെർത്ത് ആർച്ച് ബിഷപ്പ് തിമോത്തി കോസ്റ്റെലോ. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ സംബന്ധിച്ച് വൈദികർക്ക് കുമ്പസാര വേളയിൽ അറിവു ലഭിച്ചാൽ അക്കാര്യം പോലീസിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് നിർദ്ദേശം.എന്നാൽ ഇതിനെതിരെ ശക്തമായ നിലപാട് എടുത്തിരിക്കുകയാണ് ആർച്ച് ബിഷപ്പ്.പുതിയ നിയമത്തോടുള്ള അതൃപ്തിയും നിലപാടും വ്യക്തമാക്കികൊണ്ട് പെർത്ത് ആർച്ച് ബിഷപ്പ് കഴിഞ്ഞ ദിവസം ഇടയലേഖനം പുറത്തിറക്കിയിരുന്നു. കാനോൻ നിയമം അനുസരിച്ച് കുമ്പസാര രഹസ്യം വെളിപ്പെത്തുന്നത് ആ വ്യക്തിയോടുള്ള വിശ്വാസ വഞ്ചനയും ചതിവുമാണെന്നും ആർച്ച് ബിഷപ്പ് വ്യക്തമാക്കി.

കുമ്പസാരത്തിനെത്തുന്നവർക്ക് ഉപദേശവും പിന്തുണയും നൽകി അവരെ നേർവഴിയിൽ നയിക്കുകയാണ് വൈദികന്റെ ചുമതലയെന്നും കുമ്പസാര രഹസ്യ വെളിപ്പെടുത്തരുതെന്ന കത്തോലിക്ക സഭാ ചട്ടങ്ങളിലേക്കുള്ള കടന്നുകയറ്റമാണ് ഈ നിയമനിർമാണമെന്നും അദ്ദേഹം പറഞ്ഞു .

കുമ്പസാരത്തിന്റെ രഹസ്യാത്മകത സംബന്ധിച്ച് വൈദികർക്ക് ലഭിക്കുന്ന പ്രത്യേക നിയമപരിരക്ഷ പുതിയ നിയമനിർമാണം ഇല്ലാതാക്കുമെന്നാ ആശങ്കയും ആർച്ച് ബിഷപ്പ് പങ്കുവെച്ചു.കൂടാതെ പുതിയ നിയമനിർമാണം വഴി ലൈംഗിക അതിക്രമങ്ങളിൽനിന്നു കുട്ടികളെ സംരക്ഷിക്കുമെന്ന യാതൊരു ഉറപ്പും ഭരണകൂടത്തിനു നൽകാൻ കഴിഞ്ഞിട്ടില്ലെന്നും ആർച്ച് ബിഷപ്പ് പുറപ്പെടുവിച്ച കത്തിൽ ചൂണ്ടിക്കാട്ടി


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group