മണിപ്പൂരിൽ സംഘർഷം രൂക്ഷം; വെടിവെപ്പിൽ രണ്ട് മരണം

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, മണിപ്പുരില്‍ വീണ്ടും വെടിവയ്പ്പ്. കാംപോക്പി, ഇംഫാല്‍ ഈസ്റ്റ് ഉഖ്‌റൂല്‍ ജില്ലകളില്‍ ഏറ്റുമുട്ടല്‍.

തൗബല്‍, തെങ്‌നൗപല്‍, കച്ചിങ് ജില്ലകളില്‍ രണ്ടുദിവസമായി ഏറ്റുമുട്ടല്‍ തുടരുന്നു. അമിത് ഷാ നാളെ സംസ്ഥാനം സന്ദര്‍ശിക്കാനിരിക്കെയാണ് സംഘര്‍ഷം.

കാംപോക്പിയില്‍ കുക്കി വിഭാഗക്കാരായ രണ്ടുപേര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. മെയ്‌തേയ് സായുധ സംഘമാണ് വെടിയുതിര്‍ത്തതെന്ന് ആരോപണം. മണിപ്പൂരിലെ കാംപോക്പിയില്‍ കുക്കി വിഭാഗക്കാരായ രണ്ടുപേരാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.

മെയ്‌തേയ് വിഭാഗത്തിലെ സായുധ സംഘം വെടിയുതിര്‍ത്തതെന്നാണ് ആരോപണം. തീവ്ര മെയ്‌തെയ് സംഘടനയായ ആരംഭായ് തെങ്കോല്‍ അംഗങ്ങളാണ് വെടിയുതിര്‍ത്തതെന്ന് കുക്കി സംഘടനകള്‍ ആരോപിച്ചു. ഗ്രാമങ്ങള്‍ക്ക് കാവല്‍ നില്‍ക്കുകയായിരുന്ന കുക്കി സംഘത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. ഇന്നലെ തെഗ്‌നോപാലിലും കുക്കിമെയ്‌തെയ് വിഭാഗക്കാര്‍ തമ്മില്‍ രൂക്ഷമായ വെടിവയ്പ്പുണ്ടായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m