വലിയ ഇടയന് ഊഷ്മള സ്വീകരണം ഒരുക്കി കോംഗോ

സമാധാനത്തിന്റെ ദൂതുമായി ആഭ്യന്തര കലാപങ്ങൾ പതിവായ ‘ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ’യുടെ (ഡി.ആർ.സി) മണ്ണിലേക്ക് വന്നണഞ്ഞ ഫ്രാൻസിസ് പാപ്പയ്ക്ക് ഊഷ്മള സ്വീകരണം നൽകി രാജ്യം വരവേറ്റു.

ഏതാണ്ട് നാല് പതിറ്റാണ്ടിനു ശേഷമാണ് വീണ്ടുമൊരു പേപ്പൽ പര്യടനത്തിന് ഡി.ആർ.സി വേദിയാകുന്നത്. 1980ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ അവിടം സന്ദർശിക്കുമ്പോൾ ‘സയിർ’ എന്നായിരുന്നു രാജ്യത്തിന്റെ നാമധേയം.

പത്രോസിന്റെ പിൻഗാമിയെന്ന നിലയിൽ പരിശുദ്ധ പിതാവ് നടത്തുന്ന നാൽപ്പതാം അപ്പസ്തോലിക യാത്രയാണ് ഇത്തവണത്തേത്. ഇതിനോടകം തന്റെ അപ്പസ്തോലിക യാത്രകളുടെ ഭാഗമായി അറുപത് രാജ്യങ്ങൾ സന്ദർശിച്ച പാപ്പാ, ആഫ്രിക്കൻ ഭൂഖണ്ഡത്തിലേക്കുള്ള തന്റെ മൂന്നാമത് യാത്രയാണ് നടത്തുന്നത്. 2023 ജനുവരി 31 ചൊവ്വാഴ്ച രാവിലെ ഇറ്റലിയിലെ പ്രാദേശിക സമയം 8.29-ന്, റോമിൽ ഫ്യുമിച്ചീനോയിലെ ലെയോനാർദോ ദാവിഞ്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ കിൻഷാസയിലേക്ക് യാത്ര പുറപ്പെട്ട പാപ്പാ ഫെബ്രുവരി 3 വരെ അവിടെ തുടരും. ഫെബ്രുവരി 3-ന് രാവിലെ 10.40-ന് കിൻഷാസയിൽ നിന്ന് 2.265 കിലോമീറ്ററുകൾ അകലെയുള്ള തെക്കൻ സുഡാനിലെ ജൂബായിലേക്ക് പാപ്പാ യാത്ര പുറപ്പെടും. ഫെബ്രുവരി അഞ്ചാം തീയതി വരെ അവിടെ തന്റെ അപ്പസ്തോലിക യാത്ര തുടരുന്ന പാപ്പാ അന്നേദിവസം, പ്രാദേശിക സമയം രാവിലെ 11.30-ന് തിരികെ റോമിലേക്ക് മടങ്ങും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group