ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച് കോംഗോ. മാർപാപ്പ അർപ്പിച്ച ദിവ്യബലിയിൽ പങ്കുകൊണ്ടത് പത്തുലക്ഷത്തിലധികം വിശ്വാസികൾ. പതിറ്റാണ്ടുകളായി പലവിധ അക്രമങ്ങൾ സഹിക്കുന്ന കോംഗോ ജനത തങ്ങളുടെ അതിക്രമികൾക്കു മാപ്പുകൊടുക്കാൻ തയാറാകണമെന്ന് മാർപാപ്പ ആവശ്യപ്പെട്ടു. തലസ്ഥാനമായ കിൻഷാസയിലെ എൻഡോളോ വിമാനത്താവളമാണ് ദിവ്യബലിക്കു വേദിയായത്. തലേന്നു രാത്രിതന്നെ വിമാത്താവളവളപ്പ് ജനങ്ങളാൽ നിറഞ്ഞിരുന്നു. രാവിലെ ഒൻപതിനു പോപ്പ് മൊബീലിലെത്തിയ മാർപാപ്പയെ ജനങ്ങൾ ആർത്തുവിളിച്ചു സ്വീകരിച്ചു. മാർപാപ്പയുടെ ചിത്രങ്ങൾ പതിച്ച വേഷമാണു പലരും ധരിച്ചിരുന്നത്. പ്രാദേശിക ഭാഷയായ ലിങ്കാലയിൽ ഫ്രാൻസിസ് മാർപാപ്പ അഭിവാദ്യം ചെയ്തപ്പോൾ ജനങ്ങൾ വീണ്ടും ആർത്തുവിളിച്ചു. യേശുവിനെ മാതൃകയാക്കി കോംഗോ ജനതയും തങ്ങളെ ദ്രോഹിച്ചവർക്കു മാപ്പു കൊടുക്കണമെന്ന് ദിവ്യബലി മധ്യേയുള്ള സന്ദേശത്തിൽ മാർപാപ്പ ആവശ്യപ്പെട്ടു. ദേഷ്യം, അമർഷം, ദുഃഖം, ശത്രുത എന്നിവ നീക്കം ചെയ്തു ഹൃദയത്തെ ശുദ്ധീകരിക്കുന്ന പ്രവൃത്തിയാണു ക്ഷമനൽകലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group